വേനലവധിക്കാലത്ത് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് സിനിമകളുടെ കാഴ്ചക്കാലം; ഗ്രേറ്റ് ഫാദര്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു

വേനലവധിക്കാലം ആഘോഷിക്കാന്‍ വമ്പന്‍ സിനിമകളുടെ കാഴ്ചക്കാലമാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ആദ്യം എത്തിയ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദര്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ ഇനി എത്താനുള്ളതും പ്രതീക്ഷ നിറച്ച പ്രോജക്ടുകളാണ്.

വിഷു ആഘോഷിക്കാന്‍ ആദ്യം എത്തിയത് ഗ്രേറ്റ് ഫാദറായിരുന്നു. മലയാളത്തിന്റെ ഇതു വരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളില്‍ പുത്തന്‍ തരംഗങ്ങള്‍ തീര്‍ത്ത മമ്മൂട്ടി ചിത്രം 25 കോടി കടന്ന് കുതിക്കുകയാണ്. നവാഗതനായ ഹനീഫ് അദേനി ഒരുക്കിയ ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് അപ്പിയറന്‍സാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ലോകമെമ്പാടുമായി 400ലേറെ തിയേറ്ററുകളിലെത്തിയ ഗ്രേറ്റ് ഫാദര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് കുതിക്കുന്നത്.

ഇനി മലയാള സിനിമ കാത്തിരിക്കുന്നത് മറ്റൊരു വമ്പന്‍ റിലീസിനാണ്. മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സാണ് വിഷുവിനെത്തുന്ന വമ്പന്‍ റിലീസ്. 15 കോടിയിലേറെ മുതല്‍ മുടക്കിലെത്തുന്ന മേജര്‍ രവി ചിത്രം 1971ലെ ഇന്ത്യ പാക്ക് യുദ്ധവും അറിയപ്പെടാത്ത കാഴ്ചകളുമാണ് പ്രേക്ഷകരോട് പറയുന്നത്. മേജര്‍ മഹാദേവനായും, അച്ഛന്‍ സഹദേവനായും മോഹന്‍ലാലെത്തുന്ന ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് ഇന്ത്യ പാക്ക് അതിര്‍ത്തിയിലും, ജോര്‍ജിയയിലുമാണ് ചിത്രീകരിച്ചത്.

1971

യുവതാരം നിവിന്‍ പോളിയുടെ സഖാവും വിഷു ആഘോഷത്തിന് തിയേറ്ററുകളിലുണ്ടാവും. നിവിന്‍ പോളി ഇരട്ട വേഷത്തിലെത്തുന്ന ചിത്രം സിദ്ധാര്‍ത്ഥ് ശിവയാണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന പുത്തന്‍ പണവും വേനലവധിക്കെത്തുമെന്നാണ് അറിയുന്നത്. മമ്മൂട്ടി കാസര്‍ഗോഡുകാരനായെത്തുന്ന പുത്തന്‍ പണത്തിന്റെ ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

nivin-pauly

അവധിക്കാലത്തെ ഏറ്റവും വലിയ റീലീസ് സാക്ഷാല്‍ ബാഹുബലിയുടെ രണ്ടാം ഭാഗമാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ റിലീസായി ഏപ്രില്‍ 28നെത്തുന്ന ബാഹുബലി ദ കണ്‍ക്ലൂഷന്‍ 7000ത്തോളം തിയേറ്ററുകളിലാമെത്തുന്നത്. ഇന്ത്യന്‍ സിനിമാ ലോകം അതിന്റെ ചരിത്രത്തില്‍ ഏറ്റവും ആകാക്ഷയോടെ കാത്തിരിക്കുന്ന അദ്ഭുത സിനിമയാണ് ബാഹുബലി 2.

മലയാള സിനിമ കാത്തിരിക്കുന്ന മറ്റൊരു ചിത്രവും അവധിക്കാലത്തെത്തും. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കൊമ്രേഡ് ഇന്‍ അമേരിക്ക മെയ് ആദ്യം തിയേറ്ററുകളിലെത്തുമെന്നാണ് അറിവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News