താജ്മഹലിന്റെ നിറം മാറുന്നു; സ്‌നേഹകുടീരം സംരക്ഷിക്കാന്‍ മണ്ണു ചികിത്സ

ലോകമഹാദ്ഭുതങ്ങളില്‍ ഒന്നായ പ്രണയസ്മാരകം താജ്മഹലിന്റെ നിറം മാറുന്നു. താജ്മഹലിനെ സംരക്ഷിക്കാന്‍ മണ്ണ് ചികിത്സ നടത്തുന്നതോടെയാണ് തൂവെളള നിറത്തിലുളള മാര്‍ബിളുകളുടെ നിറം മാറുന്നത്.

മാര്‍ബിളുകള്‍ കീടങ്ങളുടെ ആക്രമണത്തില്‍ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മണ്ണ് ചികിത്സ വഴി പ്രണയസ്മാരകത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യസഭയില്‍ താജ്മഹലിന്റെ സംരക്ഷണത്തെക്കുറിച്ചുളള ചോദ്യത്തിന് സാംസ്‌കാരികമന്ത്രി മഹേഷ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്.

16-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച താജ്മഹലിന്റെ പ്രധാനഭാഗങ്ങളെല്ലാം വെളള മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ചവയാണ്. പല അറകളുളള ഘടനയോട് കൂടിയ കുടീരം ഇപ്പോള്‍ കേടുപാടുകളെ തുടര്‍ന്ന് ഭീഷണിയിലാണ്. മുള്‍ട്ടാനി മിട്ടി ഉപയോഗിച്ച് മഡ് തെറാപ്പിയിലൂടെ മാര്‍ബിളിനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് മൂന്നു ,നാല് തവണ പ്രയോഗിക്കുന്നതിലൂടെ കുടീരത്തിന്റെ നിറത്തില്‍ മാറ്റം വരുമെന്നാണ് നാഷണല്‍ എന്‍വയണ്‍മെന്റ്് എന്‍ജീനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here