ജിഷ്ണുവിന്റെ മരണം: രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥന്‍ അറസ്റ്റില്‍; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ ഇന്നുതന്നെ വിട്ടയക്കാന്‍ സാധ്യത

തൃശൂര്‍: ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍, രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ സഞ്ജിത്തിനെ ഇന്നുതന്നെ വിട്ടയക്കാനാണ് സാധ്യത.

ചൊവ്വാഴ്ച ഒന്നാം പ്രതിയും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനുമായ പി. കൃഷ്ണദാസിനെയും ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News