കെഎസ്ആർടിസിയെ പൂട്ടിക്കാൻ ദേശസാൽകൃത റൂട്ടുകളിൽ അനധികൃത സ്വകാര്യ സർവീസ്; സ്വകാര്യ ബസ്സുകൾ ഓടുന്നത് റൂട്ട് തെറ്റിച്ച്; സ്വകാര്യ ബസുകൾ കൊയ്യുന്നത് ലക്ഷങ്ങൾ; പീപ്പിൾ ഇൻവെസ്റ്റിഗേഷൻ

കോഴിക്കോട്: കെഎസ്ആർടിസിയെ തകർക്കാൻ കെഎസ്ആർടിസിയുടെ ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യ ബസ്സുകൾ അനധികൃത സർവീസ് നടത്തുന്നു. നിശ്ചയിച്ചു നൽകിയ റൂട്ടുകളിൽ നിന്നു മാറിയാണ് കെഎസ്ആർടിസിക്കു മാത്രം സർവീസ് നടത്താൻ അനുമതിയുള്ള റൂട്ടുകളിലൂടെ സ്വകാര്യബസ്സുകൾ സർവീസ് നടത്തി ലക്ഷങ്ങൾ കൊയ്യുന്നത്. ദേശസാൽകൃത റൂട്ടുകളിൽ കെഎസ്ആർടിസിക്കു ലഭിക്കേണ്ട വരുമാനം വഴിമാറി ഒഴുകിപ്പോകുന്നുണ്ടോയെന്നു കണ്ടെത്താനുള്ള അന്വേഷണമായിരുന്നു ഞങ്ങളുടേത്.

അഞ്ച് മണിയോടെ കൽപറ്റ, സുൽത്താൻ ബത്തേരി ബോർഡ് വെച്ച സ്വകാര്യ ബസ്, സ്റ്റാൻഡിലെത്തി. 5.15ഓടെ യാത്രക്കാരുമായി പുറത്തേക്ക്. 5.45നകം മെഡിക്കൽ കോളജ് വഴി കാരന്തൂരിലൂടെ ദേശീയപാതയിലേക്കു ബസ്സ് പ്രവേശിച്ചു. യഥാർത്ഥത്തിൽ പെർമിറ്റ് നൽകുമ്പോൾ ബസ്സിന് നിശ്ചയിച്ചു നൽകിയ റൂട്ടിൽ നിന്നു മാറിയാണ് സ്വകാര്യ ബസ്സുകളുടെ ഓട്ടം. റൂട്ട് തെറ്റിച്ച് ഓടിയ ബസ്സ് സുൽത്താൻ ബത്തേരിക്കുള്ള കെഎസ്ആർടിസി ബസ്സിനേക്കാൾ മുമ്പേ കുന്ദമംഗലം ബസ് സ്റ്റാന്റിലെത്തി യാത്രക്കാരെ കയറ്റി. ദേശീയ പാതയിലൂടെ കൊടുവള്ളിയിലെത്തിയ ശേഷം താമരശ്ശേരി വഴി വയനാട്ടിലേക്ക് കടന്നു.

1986-ലെ നിയമഭേദഗതിയനുസരിച്ച ദേശസാൽകൃത റൂട്ടുകളിൽ ഏതെങ്കിലും ഭാഗത്ത് നേരിട്ട് പ്രവേശിച്ച് സർവീസ് നടത്താൻ സ്വകാര്യ ബസ്സുകൾക്ക് അനുമതിയില്ല. എന്നാൽ ഗ്രാമീണ മേഖലയിലേക്ക് സർവീസ് നടത്താൻ നൽകിയ അനുമതിയുടെ മറവിലാണ് സ്വകാര്യബസ്സുകൾ ദേശസാൽകൃത റൂട്ടുകളിലേക്ക് കടന്നു കയറുന്നത്. സംസ്ഥാനത്തെ 31 ദേശസാൽകൃത റൂട്ടുകളിലും സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. നിലവിൽ നിയമസഭാ ഉപസമിതി വിഷയത്തിൽ ഇടപെട്ട് അടിയന്തിര നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും സ്വകാര്യ ബസ്സ് ലോബിയെ നിലയ്ക്ക് നിർത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News