ഹെറോയിൻ വേട്ട നടത്തിയ ബിഎസ്എഫ് സംഘത്തിനു നേർക്ക് വെടിവയ്പ്പ്; വെടിയുതിർത്ത ശേഷം മയക്കുമരുന്നു സംഘം രക്ഷപ്പെട്ടു; പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലവരുന്ന ഹെറോയിൻ

ചണ്ഡീഗഢ്: പഞ്ചാബിൽ ബിഎസ്എഫിന്റെ വൻ ഹെറോയിൻ വേട്ട. ബിഎസ്എഫ് സംഘത്തിനു നേർക്ക് വെടിയുതിർത്ത ശേഷം മയക്കുമരുന്നുസംഘം ഇരുട്ടിൽ മറഞ്ഞു. സംഘം ഉപേക്ഷിച്ച ലക്ഷങ്ങൾ വിലവരുന്ന 15 കെട്ട് ഹെറോയിൻ ബിഎസ്എഫ് സംഘം പിടിച്ചെടുത്തു.

പഞ്ചാബിലെ ഫിറോസ്പൂരിലാണ് ബിഎസ്എഫ് ഹെറോയിൻ കടത്ത് പിടികൂടിയത്. ബോപ് ഖൈറ മേഖല വഴി ഹെറോയിൻ കടത്താനായിരുന്നു ശ്രമം. മയക്കുമരുന്നുസംഘം പതിനഞ്ച് കെട്ടുകളായി സൂക്ഷിച്ചിരുന്ന ഹെറൊയിനും ബിഎസ്എഫ് കസ്റ്റഡിയിലെടുത്തു.

നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കടത്ത് പിടികൂടിയത്. ബിഎസ്എഫും നാർക്കോർട്ടിക് കൺട്രോൾ ബ്യൂറോയും സംയുക്തമായാണ് പരിശോധന നടത്തിയത്. എന്നാൽ പരിശോധനാസംഘത്തിനു നേരെ മയക്കുമരുന്ന് സംഘം വെടിയുതിർക്കുകയായിരുന്നെന്നു ബിഎസ്എഫ് ഇൻപക്ടർ ജനറൽ മുകുൾ ഗോയൽ പറഞ്ഞു.

എന്നാൽ ഹെറോയിൻ ഉപേക്ഷിച്ച് ഇരുട്ടിന്റെ മറവിൽ സംഘം കടന്നുകളഞ്ഞതായി ബിഎസ്എഫ് വ്യക്തമാക്കി. ലക്ഷങ്ങൾ വില വരുന്നതാണ് പിടികൂടിയ ഹെറോയിൻ. പിടികൂടിയ മയക്കുമരുന്ന് ശാസ്ത്രീയ പരിശോധന നടത്തുന്നതിനായി ലാബിലേക്ക് അയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News