ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ആർഎസ്എസുകാർ ചവിട്ടിക്കൊന്നു; കൊല്ലപ്പെട്ടത് നീലിമംഗലം സ്വദേശി അനന്തു; വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കം കൊലയ്ക്കു കാരണമെന്നു സൂചന

ആലപ്പുഴ: ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ആർഎസ്എസ് പ്രവർത്തകർ ചവിട്ടിക്കൊന്നു. ആലപ്പുഴ വയലാറിലാണ് സംഭവം നടന്നത്. ചേർത്തല നീലിമംഗലം സ്വദേശി അനന്തു (18) എന്ന പ്ലസ് ടു വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ക്ഷേത്രോത്സവത്തിനിടെ ആർഎസ്എസുകാർ അനന്തുവിനെ ഓടിച്ചിട്ട് വീഴ്ത്തിയ ശേഷം ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 10 ആർഎസ്എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

വയലാർ രാമവർമ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അനന്തു. സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമായതെന്നാണ് സൂചന. നേരത്തെ ആർഎസ്എസിന്റെ ശാഖയിൽ പോകാറുണ്ടായിരുന്ന അനന്തു ഇടക്കാലത്ത് അതു നിർത്തിയിരുന്നു. ഇന്നലെ രാത്രി ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തിയ അനന്തുവിനെ ആർഎസ്എസുകാർ ഓടിച്ചിട്ട് തല്ലിവീഴ്ത്തിയ ശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News