മോഡലായ അനുജത്തിയെ അസൂയമൂത്ത ചേച്ചി കുത്തിക്കൊന്നു; സ്‌റ്റെഫിനയുടെ ശരീരത്തിൽ 140 മുറിവുകൾ

മോഡലായ അനുജത്തിയെ മൂത്ത സഹോദരി കുത്തിക്കൊന്നു. അസൂയമൂത്താണ് ചേച്ചി അനുജത്തിയെ കുത്തിക്കൊന്നത്. 140 തവണ കുത്തേറ്റ മോഡൽ ദാരുണമായി കൊല്ലപ്പെട്ടു. റഷ്യൻ മോഡലായ 17കാരി സ്റ്റെഫിനാ ഡുബ്രോവിനായാണ് ദാരുണമായി ചേച്ചിയുടെ കൈകളാൽ കൊലചെയ്യപ്പെട്ടത്. സഹോദരിയുടെ മുടിയിലും മേക്കപ്പിലും അസൂയപൂണ്ടാണ് കൊലപാതകം.

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബർഗിലാണ് ദാരുണമായ സംഭവം നടന്നത്. തന്റെ സഹോദരിയുടെ അഴകാർന്ന മുടിയും മേക്കപ്പും കണ്ട് അസൂയപൂണ്ടാണ് അനുജത്തിയെ കൊലപ്പെടുത്തിയതെന്ന് സഹോദരി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സുഹൃത്തിന്റെ മുറിയിൽവച്ചായിരുന്നു ക്രൂരമായ കൊലപാതകം. 140 തവണ ശരീരത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്.

ശരീരം നുറുക്കി കഷണങ്ങളാക്കിയ സഹോദരി മോഡലിന്റെ ചെവികൾ മുറിച്ചെടുക്കുകയും കണ്ണുകൾ കുത്തിയെടുക്കുകയും ചെയ്തു. അമിതമായ മദ്യസക്തിയിലായിരുന്നു ചേച്ചി. സെന്റ് പീറ്റേഴ്‌സ് ബർഗിലെ ഫാഷൻ ലോകം ഞെട്ടലോടെയാണ് സ്റ്റെഫാനിയുടെ മരണവാർത്ത കേട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News