ബിപാഷയ്ക്ക് സാന്ദ്ര ബുള്ളക്ക് ആകാൻ മോഹം; ബ്ലൈൻഡ് സൈഡിന്റെ ഹിന്ദി റീമേക്കിൽ ബിപാഷ

ബിപാഷയ്ക്ക് ഹോളിവുഡ് താരം സാന്ദ്ര ബുള്ളക്ക് ആകാൻ മോഹം. ഹോളിവുഡ് താരം സാന്ദ്ര ബുള്ളക്ക് പ്രധാനവേഷത്തിൽ അഭിനയിച്ച ബ്ലൈൻഡ് സൈഡ് ഹിന്ദിയിലേക്കു റീമേക്ക് ചെയ്യുമ്പോൾ ബോളിവുഡ് സുന്ദരി ബിപാഷ ബസു ആയിരിക്കും സാന്ദ്രയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് അറിയുന്നത്. ഇതിനായി ഒരുങ്ങിയിരിക്കുകയാണ് ബിപാഷ.

ബ്ലൈൻഡ് സൈഡിലെ അഭിനയത്തിനു സാന്ദ്രയ്ക്ക് മികച്ച നടിക്കുള്ള ഓസ്‌കർ പുരസ്‌കാരം ലഭിച്ചിരുന്നു. വിവാഹത്തിനു ശേഷം തിരിച്ചുവരവിന് ഒരുങ്ങുന്ന ബിപാഷ ബസു തന്നെയാണ് തന്റെ ആഗ്രഹം പുറംലോകത്തെ അറിയിച്ചത്. സാന്ദ്ര ബുള്ളക്ക് അനശ്വരമാക്കിയ റോളിൽ ബിപാഷ തന്നെയായിരിക്കും അഭിനയിക്കുക.

സിനിമയുടെ പകർപ്പാവകാശം സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ബോളിവുഡ് ചേരുവകളുമായി മാറ്റി എഴുതും. ചിത്രത്തിന്റെ സംവിധായകനെ നിശ്ചയിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News