കൊല്ലത്ത് ഹർത്താലിന്റെ മറവിൽ വ്യാപക അക്രമം; മൂന്നു ബസ്സുകൾ ഹർത്താൽ അനുകൂലികൾ തല്ലിത്തകർത്തു; പലയിടത്തും വാഹനം തടഞ്ഞു

തിരുവനന്തപുരം: കൊല്ലത്ത് ഹർത്താലിന്റെ മറവിൽ വ്യാപക അക്രമം. കൊല്ലത്തും തിരുവനന്തപുരത്തും പലയിടത്തും വാഹനം തടഞ്ഞ ഹർത്താൽ അനുകൂലികൾ കൊല്ലത്ത് ബസ്സുകൾ തല്ലിത്തകർത്തു. മൂന്നു ബസ്സുകളാണ് ഹർത്താൽ അനുകൂലികൾ തല്ലിത്തകർത്തത്. തിരുവനന്തപുരത്ത്തിരുവല്ലത്തും കോവളത്തും ഹർത്താൽ അനുകൂലികൾ വാഹനം തടഞ്ഞു. ഹർത്താൽ സംസ്ഥാനത്ത് ഭാഗികമാണ്.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കും ബന്ധുക്കൾക്കുമെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ആണ് ഹർത്താലിനു ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാന വ്യാപകമായി രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. മലപ്പുറം ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷകൾ, പത്രം, പാൽ, ആശുപത്രി, വിവാഹം, മരണം, തീർത്ഥാടകർ, മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News