ഹജ്ജ് തീർത്ഥാടനത്തിനു കടൽമാർഗമുള്ള യാത്ര പുനരാരംഭിച്ചേക്കും; കപ്പൽ യാത്രയ്ക്ക് സൗകര്യം ഒരുങ്ങുന്നത് 22 വർഷങ്ങൾക്കു ശേഷം

കോഴിക്കോട്: ഹജ്ജ് തീർത്ഥാടനത്തിനു ഇന്ത്യയിൽ നിന്ന് ഹാജിമാരുടെ കടൽമാർഗമുള്ള യാത്ര പുനരാരംഭിച്ചേക്കും. 1995-ൽ നിലച്ച കപ്പൽയാത്ര പുനരാംരംഭിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ പുരോഗമിക്കുകയാണ്. ഹജ്ജ് നയം രൂപീകരിക്കാൻ സർക്കാർ നിയോഗിച്ച ഉന്നതതല കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് സാധ്യതകൾ ആരായുന്നത്. അടുത്തവർഷം മുതൽ ജിദ്ദയിലേക്ക് കപ്പൽ ഗതാഗതം പുനരാരംഭിക്കാനാണ് ശ്രമം. 1995 വരെ എംവി അക്ബരി എന്ന കപ്പലാണ് തീർത്ഥാടകരെ സൗദിയിൽ എത്തിച്ചിരുന്നത്.

കപ്പലിന്റെ കാലപ്പഴക്കത്തെ തുടർന്ന് ഗതാഗതം നിലച്ചു. 2022-ഓടെ വിമാനയാത്രക്കാർക്ക് ഹജ്ജ് സബ്‌സിഡി അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സർക്കാർ ബദൽ മാർഗങ്ങൾ ആരായാൻ ആരംഭിച്ചത്. വിമാനയാത്രയുടെ പകുതി ചെലവിൽ കപ്പൽ മാർഗം സൗദിയിൽ എത്താനാകുമെന്നതാണ് കടൽയാത്രയുടെ പ്രധാന ആകർഷണം. നിലവിൽ രാജ്യത്തെ 21 വിമാനത്താവളങ്ങളിൽ നിന്നാണ് ഹജ്ജ് യാത്രക്കാർ തീർത്ഥാടനത്തിനായി തിരിക്കുന്നത്.

4000 മുതൽ 5000 ഹാജിമാരെ ഒരൊറ്റ യാത്രയിൽ തീർത്ഥാടനത്തിന് സൗദിയിൽ എത്തികാനാകും. 2300 നോട്ടിക്കൽ മൈൽ ദൂരം താണ്ടാനായി പരമാവധി 3 ദിവസം മതിയാകും. മുംബൈ കൊൽക്കൊത്ത കൊച്ചി എന്നീ തുറമുഖങ്ങളാണ് പരിഗണനയിലുള്ളത്. ഇതുസംബന്ധിച്ച് തുറമുഖ മന്ത്രാലവുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News