മദ്യനിരോധനത്തിനെതിരെ ആർട്ട് ഓഫ് ലിവിംഗ്; നിരേധനമല്ല വർജ്ജനമാണ് പ്രായോഗികം; ബോധവത്കരണ ക്യാംപുകൾ സംഘടിപ്പിക്കും

മദ്യനിരോധനത്തിനെതിരെ ആർട്ട് ഓഫ് ലിവിംഗ് രംഗത്തെത്തി. മദ്യവർജ്ജനമാണ് പ്രായോഗികമെന്നും നിരോധനം അല്ലെന്നുമുള്ള സന്ദേശം ഉയർത്തി സംസ്ഥാന വ്യാപകമായി ബോധവത്കരണ ക്യാംപുകൾ ആരംഭിക്കാനാണ് തീരുമാനം. ഈമാസം 22 മുതൽ ക്യാംപുകൾ തുടങ്ങും.

മദ്യനിരോധനം പ്രായോഗികമല്ലെന്നാണ് ആർട്ട് ഓഫ് ലിവിംഗിന്റെ ഉറച്ച നിലപാട്. അതിനു ചില വസ്തുതകളും ശ്രീശ്രീ രവിശങ്കറിന്റെ പ്രസ്ഥാനം മുന്നോട്ട് വയ്ക്കുന്നു. കേരളത്തിൽ ആകെ ലഹരി ഉപയോഗത്തിന്റെ 50 ശതമാനം മദ്യവും ബാക്കി മറ്റു ലഹരിയും ഉപയോഗിക്കുന്നുവെന്ന് ആർട്ട് ഓഫ് ലിവിംഗ് നത്തിയ പഠനത്തിൽ കണ്ടെത്തി. യുവാക്കളും വിദ്യാർത്ഥികളും ചെറിയ ശതമാനമാണെങ്കിലും യുവതികളും വിദ്യാർത്ഥിനികളും ലഹരി ഉപയോഗിക്കുന്നവരാണ്.

ഈ സാഹചര്യത്തിൽ മദ്യം നിരോധിച്ചാലും കഞ്ചാവ് അടക്കമുള്ള മറ്റു ലഹരി വസ്തുക്കൾ ലഭ്യമായതിനാൽ ആ വഴി സ്വീകരിക്കുമെന്നും ആർട്ട് ഓഫ് ലിവിംഗ് ചൂണ്ടിക്കാട്ടുന്നു. മദ്യം നിരോധിച്ച പല സംസ്ഥാനങ്ങളിലും വ്യാജമദ്യവും മറ്റു ലഹരി വസ്തുക്കളുടെ ഉപഭോഗം കൂടുകയും ചെയ്തു.

ബോധവത്കരണം വഴി മദ്യവർജ്ജനത്തിലേക്ക് എന്ന സന്ദേശമാണ് ആർട്ട് ഓഫ് ലിവിംഗ് ഉയർത്തുന്നത്. ഈമാസം 22 മുതൽ 28 വരെ കൊല്ലത്ത് വിവിധയിനം ലഹരി ഉപയോഗിച്ചിരുന്നവർക്കായി ലഹരിമുക്തി ക്യാമ്പ് സംഘടിപ്പിക്കാനും ആർട്ട് ഓഫ് ലിവിംഗ് തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News