പത്രത്തിൽ പരസ്യം നൽകി ഭാര്യയെ ത്വലാഖ് ചൊല്ലി; ബാങ്ക് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസ്

ഹൈദരാബാദ്: പത്രത്തിൽ പരസ്യം നൽകി ഭാര്യയെ ത്വലാഖ് ചൊല്ലിയ യുവാവിനെതിരെ കേസ്. ഹൈദരാബാദിലാണ് സംഭവം. പോസ്റ്റ് കാർഡിലൂടെ ത്വലാഖ് ചൊല്ലിയ സംഭവത്തിനു പിന്നാലെയാണ് സമാനമായ വാർത്ത ഹൈദരാബാദിൽ നിന്നു തന്നെ എത്തുന്നത്. ഇത്തവണ പത്രപ്പരസ്യം വഴിയാണ് യുവതിയെ ഭർത്താവ് മൊഴി ചൊല്ലിയിരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിനെതിരെ ഭാര്യയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തു.

സൗദി അറേബ്യയിൽ താമസിക്കുന്ന മൊഹദ് മുസ്താഖുദ്ദീൻ എന്ന യുവാവാണ് പ്രാദേശിക ഉർദു പത്രത്തിൽ പരസ്യം നൽകി ഭാര്യയെ മൊഴി ചൊല്ലിയത്. യുവതിയുടെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. 20 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഇയാൾ പീഡിപ്പിച്ചിരുന്നതായും യുവതി പരാതിയിൽ പറയുന്നു. സംഭവ ശേഷം മുസ്താഖുദ്ദീനുമായി ബന്ധപ്പെടാൻ യുവതി ശ്രമിച്ചെങ്കിലും ഇയാൾ ഫോണെടുക്കാൻ തയ്യാറായില്ല.

Divorce-Notice

തുടർന്നാണ് പരാതിയുമായി രംഗത്തെത്തിയത്. ഭർതൃപീഡനം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. മുസ്ലിം നിയമപ്രകാരം പത്രപരസ്യം വഴിയുളള മൊഴി ചൊല്ലൽ നിയമപ്രകാരമുളളതാണോയെന്നു പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
2015-ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് ഭാര്യയുമായി ജോലി സ്ഥലത്തേക്കു പോയ ഇയാൾ 10 മാസമായ കുഞ്ഞുമായി നാട്ടിലെത്തിയ ശേഷം കഴിഞ്ഞ മാസമാണ് തനിച്ച് സൗദിയിലേക്ക് മടങ്ങിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here