ചരിത്രത്തിന്റെ ആകാശങ്ങളിലേക്കു പറക്കാനൊരുങ്ങുന്നു; ആയിഷ അസീസ് എന്ന പെൺകുട്ടി; യുദ്ധവിമാനം പറത്തുന്ന ആദ്യ ഇന്ത്യൻ വനിത

ശ്രീനഗർ: ചരിത്രത്തിന്റെ ആകാശങ്ങളിലേക്കു പറക്കാനൊരുങ്ങുകയാണ് ആയിഷ അസീസെന്ന കശ്മീരി പെൺകുട്ടി. യുദ്ധവിമാനമായ മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന റെക്കോർഡിനരികെയാണ് ആയിഷ. റഷ്യയിലെ സോകുൾ എയർ ബേസിൽ നിന്നാണ് ആയിഷ മിഗ് വിമാനം പറത്തുക. വിമാനം വിജയകരമായി പറത്താൻ സാധിച്ചാൽ ശബ്ദവേഗത്തെ മറികടന്ന് ജെറ്റ് വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതയെന്ന പദവിയും 21 കാരിയായ ആയിഷയെ തേടിയെത്തും.

കഴിഞ്ഞ ആഴ്ചയാണ് ആയിഷക്ക് കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ചത്. ബോംബെ ഫ് ളയിംഗ് ക്ലബിൽ നിന്ന് 16-ാം വയസിലാണ് ആയിഷ സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് നേടിയത്. 2012-ൽ നാസയിൽ നിന്നും സ്‌പേസ് ട്രെയിനിംഗ് കോഴ്‌സ് പാസാകുകയും ചെയ്തു.

ആയിഷയുടെ മാതാവ് കശ്മീരിലെ ബാരാമുള്ള സ്വദേശിയും പിതാവ് മുംബൈ സ്വദേശിയുമാണ്. വിമാനം പറത്തുക മാത്രമല്ല, ഇന്ത്യയുടെ അഭിമാനമായ സുനിത വില്യംസിനെ പോലെ ബഹിരാകാശ യാത്ര നടത്തണമെന്നാണ് ആയിഷയുടെ മറ്റൊരു ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News