ജീവിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടവർക്ക് പിന്തുണയുമായി അനുപം ഖേർ; ആർക്കും തന്നെ ബന്ധപ്പെടാം; ഇ-മെയിൽ ഐഡി പങ്കുവച്ച് താരം

ജീവിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്കു പിന്തുണയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അനുപംഖേർ. സുഖസൗകര്യങ്ങളിൽ കഴിയുമ്പോഴും ഒറ്റപ്പെട്ട ജീവിതമാണ് നമുക്ക് ചുറ്റിലും ഉള്ള പലരും നയിക്കുന്നത്. ഒറ്റപ്പെടലിന്റെ വേദന കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും കൂടിവരികയാണ്. ഈ അവസരത്തിലാണു ഒറ്റപ്പെട്ടുപോയവരെ തേടി അവർക്ക് പിന്തുണയുമായി നടൻ അനുപംഖേർ എത്തിയിരിക്കുന്നത്.

വിഷമിപ്പിക്കുന്നവരെയെല്ലാം ഒരുമിപ്പിക്കണമെന്ന ആശയവുമായാണ് നടൻ എത്തുന്നത്. കഴിഞ്ഞ ദിവസം എൻജിനീയറിംഗ് വിദ്യാർത്ഥിയായ അരുൺ ഭരതരാജ് 19 നില കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു. വിദ്യാർത്ഥി ആത്മഹത്യ ചെയ്യാൻ കാരണം ഒറ്റപ്പെടലിനെ തുടർന്നുണ്ടായ വിഷാദ രോഗമാണെന്നാണ് താരം പറയുന്നത്.

യുവാക്കളെല്ലാം മൗനം അവലംബിക്കുകയാണെന്നും അവരെ വിഷാദ രോഗത്തിന് വിട്ട് കൊടുക്കരുത് എന്നും താരം കൂട്ടിച്ചേർക്കുന്നു. ഒറ്റയ്ക്കാണെന്നു കരുതുന്നവർ തന്നെ ബന്ധപ്പെടാമെന്നു പറഞ്ഞ് തന്റെ ഇ-മെയിൽ ഐഡിയും ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel