ബിഗ് ബോസ് താരം ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീഡിയോ ഫേസ്ബുക്കില്‍ ലൈവില്‍

കന്നഡയിലെ ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫേസ്ബുക്കില്‍ ലൈവ് വീഡിയോയിലൂടെയാണ് ബിഗ് ബോസ് വിന്നര്‍ പ്രഥം ആത്മഹത്യാശ്രമം നടത്തിയത്.

തന്റെ വ്യക്തിപരമായ ജീവിതത്തിലുണ്ടായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സഹിക്കാന്‍ കഴിയില്ലെന്ന് ഫേസ്ബുക്കില്‍ പറഞ്ഞുകൊണ്ടായിരുന്നു പ്രഥം വലിയ അളവില്‍ ഉറക്ക ഗുളികകള്‍ കഴിച്ചത്. എന്തായാലും ഉടന്‍ ആശുപത്രിയിലെത്തിച്ച പ്രഥം ഇപ്പോള്‍ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രഥമിന്റെ ലാപ്‌ടോപ്പും ഹാര്‍ഡ് ഡിസ്‌ക്കും മോഷണം പോയതായി പൊലീസില്‍ പരാതി നല്‍കിയിരുന്നതായി സുഹൃത്ത് വെളിപ്പെടുത്തി. പ്രഥമിന്റെ പുതിയ വീഡിയോ സംരംഭമായ ദേവ്‌റെവ്ന്‍ ബുധു ഗുരു എന്ന പരിപാടിയുടെ പ്രസക്ത ഭാഗങ്ങള്‍ ലാപ്‌ടോപ്പില്‍ ഉണ്ടായിരുന്നു. ഇത് നഷ്ടപ്പെട്ടതാണോ ആത്മഹത്യശ്രമത്തിലേക്ക് നയിച്ചതെന്നും സംശയിക്കുന്നുണ്ട്.

ഒരു ദിവസം മുന്പ് എന്‍ജിനീയറിംഗ് സ്റ്റുഡന്റായ അര്‍ജുന്‍ ഭരദ്വാജ് ഫേസ്ബുക്ക് വീഡിയോയിലൂടെ ലൈവായി 19 നില കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവവും ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here