ഈ സര്‍ക്കാരിനെതിരെ സമരം നടത്തിയാല്‍ ജിഷ്ണുവിന്റെ ആത്മാവ് പൊറുക്കില്ലെന്ന് അമ്മാവന്‍; ‘ഇടതുസര്‍ക്കാരിനെതിരെ ഞങ്ങള്‍ സമരം നടത്തില്ല, ഇത് ഞങ്ങള്‍ ജീവനെപ്പോലെ കണ്ട പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍’

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ തങ്ങള്‍ ഒരിക്കലും സമരം നടത്തില്ലെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത്. ഈ സര്‍ക്കാരിനെതിരെ സമരം നടത്തിയാല്‍ ജിഷ്ണുവിന്റെ ആത്മാവ് പൊറുക്കില്ലെന്നും ശ്രീജിത്ത് പീപ്പിള്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ ജീവന്‍ കുമാറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

ശ്രീജിത്തിന്റെ വാക്കുകള്‍ ഇങ്ങനെ: ‘ഞങ്ങള്‍ ഒരിക്കലും സര്‍ക്കാരിനെതിരായി സമരം നടത്തില്ല. ഞങ്ങള്‍ വിശ്വസിക്കുന്ന പാര്‍ട്ടി, ഞങ്ങള്‍ ജീവനെപ്പോലെ കണ്ട പാര്‍ട്ടി. ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ജിഷ്ണുവിന്റെ സര്‍ക്കാര്‍. ഈ സര്‍ക്കാരിനെതിരെ സമരം നടത്തിയാല്‍, ജിഷ്ണുവിന്റെ ആത്മാവ് പൊറുക്കില്ല. ഞങ്ങള്‍ ഈ പാര്‍ട്ടിക്കെതിരെ ശബ്ദിച്ചാല്‍, പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ കൊടുത്തവര്‍, ജീവിതം കൊടുത്തവര്‍, രക്തം കൊടുത്തവര്‍ പൊറുക്കില്ല.’

‘ഞങ്ങള്‍ ഒറ്റ ആവശ്യമേ ഉന്നയിക്കുന്നുള്ളു. ജിഷ്ണുവിന് നീതി ലഭിക്കുക. ജിഷ്ണുവിന്റെ കൊന്നവരെ അറസ്റ്റ് ചെയ്യുക. അവരെ അറസ്റ്റ് ചെയാല്‍ ഈ അപമാനം മാറ്റി നിര്‍ത്താം. പൊലീസിലെ ചില ക്രിമിനലുകളാണ് സര്‍ക്കാരിനെതിരെ ഞങ്ങളുടെ സമരത്തെ തിരിക്കുന്നത്. അറസ്റ്റ് വൈകിപ്പിച്ച് ഞങ്ങളെ സര്‍ക്കാരിനെതിരാക്കുകയും, അതുവഴി കേരള സമൂഹത്തില്‍, ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് പൊലീസിലെ ചിലര്‍ ശ്രമിക്കുന്നത്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News