ബംഗാളില്‍ ശ്രീരാമനുമായി ബിജെപി; ഹനുമാനെ കൂട്ടുപിടിച്ച് തൃണമൂലും; രാമനവമി ദിവസത്തില്‍ കണ്ടത് ബിജെപിയും തൃണമൂലും നടത്തിയ രാമഹനുമാന്‍ ഘോഷയാത്രകള്‍

കൊല്‍ക്കത്ത: രാമ നവമിക്ക് ഘോഷയാത്രകള്‍ ബംഗാളില്‍ പതിവില്ല. അന്ന് അനുപമ പൂജ പതിവുണ്ടു താനും. കാളീ പൂജയ്ക്ക് പ്രാധാന്യമുള്ള ബംഗാളില്‍ കാളിയുടെ മറ്റൊരു ഭാവമാണ് അനുപമ. അനുപമ പൂജയ്ക്കു പകരമാണ് രാമ ഘോഷയാത്രകളുമായി ബിജെപി അണികളെ തെരുവിലിറക്കിയത്. അതുകൊണ്ടാണ് ഹനുമാന്‍ ഘോഷയാത്രയുമായി തൃണമൂലും രംഗത്തുവന്നത്.

ബംഗാളിന്റെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു രാമനവമി നടക്കുന്നത്. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ബിജെപിയുടെ ‘രാമഭക്ത’ര്‍ ഘോഷയാത്ര നടത്തിയത് വാളും അമ്പും വില്ലും ഖുക്രിയും കത്തിയും ഏന്തി. മുഴങ്ങിയ മുദ്രാവാക്യം, അഗര്‍ ഭാരത് മേം രഹ്നാ ഹേ തോ ജയ് ശ്രീ റാം കഹ്നാ ഹേ (ഭാരതത്തില്‍ കഴിയണമെങ്കില്‍ ജയ് ശ്രീ റാം പറയേണം). അപ്പുറത്ത് ജയ് ഹനുമാന്‍ വിളികളുമായി തൃണമൂലുകാരുടെ ഹനുമാന്‍ ഘോഷയാത്രകളും.

ഘോഷയാത്രയ്ക്കു പിന്നാലേ ബിജെപിയും തൃണമൂലും വാക്പയറ്റും തുടങ്ങി. ഐഎസിനെപ്പോലെ ആര്‍എസ്എസ് കുഞ്ഞുങ്ങള്‍ക്ക് ആയുധം കൊടുക്കുന്നുവെന്ന് തൃണമൂല്‍. ഘോഷയാത്രയില്‍ ഏന്തിയിരുന്നത് പരമ്പരാഗത ‘ഹിന്ദു’ ആയുധങ്ങളായിരുന്നെന്ന് ബിജെപി. രാമനു പകരം ഹനുമാനെ തെരുവിലേയ്ക്കു കൊണ്ടുവന്ന് ബിജെപിയെപ്പോലെ തൃണമൂലും മതരാഷ്ട്രീയം പയറ്റുകയാണെന്ന് ഫോര്‍വേഡ് ബ്ലോക്കും ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News