റിപ്പോ നിരക്കില്‍ മാറ്റമില്ല; റിവേ‍ഴ്സ് റിപ്പോ നിരക്കില്‍ നേരിയ വര്‍ധന; പലിശ നിരക്കുകള്‍ മാറില്ല

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ വായ്പ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 6.25 ശതമാനമായി തന്നെ തുടരും. അതേ സമയം കൂടതല്‍ പണലഭ്യത ഉറപ്പുവരുത്താനായി റിവേ‍ഴ്സ് റിപ്പോ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ച് ആറ് ശതമാനമാക്കി ആർ ബി ഐ ഉയര്‍ത്തി. കൂടുതൽ പണ ലഭ്യത ഉറപ്പാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ പറഞ്ഞു.

ബാങ്കിങ് സംവിധാനത്തിൽ കൂടുതൽ പണം ലഭ്യമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റങ്ങൾ വരുത്താതിരുന്നത്. ക‍ഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ അവസാന പാദത്തിൽ രാജ്യത്ത് കടുത്ത പണക്ഷാമം അനുഭവപ്പെട്ടിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് റിവേ‍ഴ്സ് റിപ്പോ നിരക്കില്‍ നേരിയ മാറ്റം വരുത്തിയതെന്ന് വിലയിരുത്തുന്നു.

ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകള്‍ നേരിയതോതിലെങ്കിലും ഉയര്‍ന്നുകൊണ്ടിരിക്കുന്നതാണ് റിപ്പോ നിരക്ക് കുറയ്‌ക്കേണ്ടതില്ലെന്ന തീരുമാനമെടുക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. 2016 ഒക്ടോബറിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ 0.25ശതമാനം റിപ്പോ നിരക്കില്‍ അവസാനമായി കുറവ് വരുത്തിയത്. ഡിസംബറിലെയും ഫെബ്രവരിയിലെയും അവലോകന യോഗങ്ങളില്‍ പഴയ നിരക്ക് തന്നെ തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു.

രാജ്യത്ത് പണപ്പെരുപ്പ് നിരക്ക് സാമ്പത്തിക വർഷത്തിെൻറ ആദ്യപാദത്തിൽ 4.5 ശതമാനവും. രണ്ടാം പാദത്തിൽ 5 ശതമാനവുമായിരിക്കും. നടപ്പുസാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 7.4 ശതമാനമായിരിക്കുമെന്നും ആര്‍ ബി ഐ ഗവർണർ ഊർജിത് പട്ടേൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News