ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് ചരിത്രക്കുതിപ്പ്; ഇന്ത്യയിപ്പോള്‍ 101-ാം റാങ്കില്‍; മികച്ചനേട്ടം രണ്ട് പതിറ്റാണ്ടിന് ശേഷം

ഫിഫ റാങ്കിംഗില്‍ ചരിത്ര കുതിപ്പ് നടത്തി ഇന്ത്യ. പുതിയ റാങ്കിംഗില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യ. 132-ാം സ്ഥാനത്തായിരുന്ന ടീം 31 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഈ നേട്ടത്തില്‍ എത്തിയത്.

റാങ്കിംഗിലെ 101-ാം സ്ഥാനം ഇന്ത്യയെ ഏഷ്യന്‍ ടീമുകള്‍ക്ക് ഇടയില്‍ പതിനൊന്നാം സ്ഥാനത്തേക്കും ഉയര്‍ത്തി. സൗഹൃദ മത്സരത്തില്‍ കംബോഡിയക്കെതിരെയും എഎഫ്‌സി കപ്പ് യോഗ്യതാ മത്സരത്തില്‍ മ്യാന്‍മറിനെതിരെയും നേടിയ ജയങ്ങളാണ് ഇന്ത്യയ്ക്ക് തുണയായത്.

കഴിഞ്ഞ പതിമൂന്ന് മത്സരങ്ങളില്‍ പതിനൊന്നിലും ടീം ജയിച്ചു. ഇതില്‍ തന്നെ ആറെണ്ണം തുടര്‍ച്ചയായ ജയങ്ങളാണ്. രണ്ടു പതിറ്റാണ്ടിനിടെ ഇന്ത്യയുടെ മികച്ച റാങ്കാണിത്. 1996ല്‍ നേടിയ 94-ാം സ്ഥാനമാണ് റാങ്കിങ്ങില്‍ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. എന്നാല്‍, അതിനുശേഷം റാങ്കിംഗില്‍ വന്‍ തിരിച്ചടിയായിരുന്നു തിരിച്ചടിയായിരുന്നു ഇന്ത്യയ്ക്ക്. 2015 മാര്‍ച്ചില്‍ 173-ാം റാങ്ക് വരെ താഴ്ന്നു. പുതിയ റാങ്കിംഗില്‍ ഒന്നാംസ്ഥാനത്തിനും വ്യത്യാസമുണ്ടായിട്ടുണ്ട്.

അര്‍ജന്റീനയെ പിന്തള്ളി രണ്ടാംസ്ഥാനത്ത് ഉണ്ടായിരുന്ന ബ്രസീല്‍ പട്ടികയില്‍ ഒന്നാംസ്ഥാനം കൈയടക്കി. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തിന് പിന്നാലെ അര്‍ജന്റീനയ്ക്കിത് ഇരട്ട തിരിച്ചടിയായി. മൂന്നും നാലും സ്ഥാനങ്ങള്‍ ജര്‍മനിയും ചിലിയും നിലനിര്‍ത്തിയപ്പോള്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കംബോഡിയ അഞ്ചാമതെത്തി. ഫ്രാന്‍സ് ആറാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ അഞ്ചില്‍ നിന്ന് താഴേക്കിറങ്ങിയ ബല്‍ജിയം ഏഴാമതായി. പോര്‍ച്ചുഗല്‍, സ്വിറ്റ്‌സര്‍ലണ്ട്, സ്‌പെയിന്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു ടീമുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here