പുകവലിക്കാര്‍ വര്‍ധിക്കുന്നു; പത്തില്‍ ഒരു മരണം പുകവലി മൂലമെന്ന് പഠനം

പുകവലി ശീലം കുറയ്ക്കാന്‍ ആഗോളതലത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യര്‍ത്ഥമാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ ചൂണ്ടിക്കാട്ടി ദ മെഡിസിന്‍ ജേര്‍ണല്‍ ദി ലാന്‍സെറ്റാണ് പഠനം നടത്തിയത്. പുതിയ പഠനമനുസരിച്ച് പുകവലി, ലഹരി വസ്തുക്കളുടെ ഉപയോഗം വളരെയധികം വര്‍ധിച്ചതായും കണ്ടെത്തി.

അതായത് ലോകത്ത് നടക്കുന്ന പത്ത് മരണങ്ങളില്‍ ഒന്ന് പുകവലി മൂലമാണെന്നാണ് പഠന റിപ്പോര്‍ട്ട്. വികസിത രാജ്യങ്ങളിലാണ് പുകവലി ശീലം നിയന്ത്രണാധീതമായി വര്‍ദ്ധിച്ചിരിക്കുന്നത്. പുകയില ഉത്പന്ന കന്പനികള്‍ വികസിത രാജ്യങ്ങളെയാണ് തങ്ങളുടെ വലിയ ബിസിനസ് ശൃംഖലയായി മാറ്റിയിരിക്കുന്നതും.

ലഹരി ഉപയോക്താക്കളില്‍ ഏറ്റവും മുന്നിലുളള രാജ്യങ്ങളാണ് ചൈന, ഇന്ത്യ, യുഎസ്, റഷ്യ എന്നിവ. 1990-2005 വരെയുളള കണക്ക് പ്രകാരം ലോകത്തെ 195 രാജ്യങ്ങളിലെ ജനങ്ങള്‍ പുകവലി ശീലത്തിന് അടിമകളാണ്. ഒരു ബില്യണ്‍ ജനങ്ങള്‍ ദൈനംദിന പുകവലിക്കാരാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ശരാശരി കണക്ക് പ്രകാരം നാല് പുരുഷന്മാരില്‍ ഒരാളും 20 സ്ത്രീകളില്‍ ഒരു സ്ത്രീയും പുകവലിക്ക് അടിമകളാണ്. പുകവലി ഉപയോഗം മൂലം മരിക്കുന്നവരുെട എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2015ലെ കണക്കനുസരിച്ച് 6.4 മില്യണ്‍ ജനങ്ങളെയാണ് പുകവലി ഇല്ലാതാക്കിയത്. അതായത് പുകവലി മരണം 4.7 ശതമാനം വര്‍ധിച്ചു.

എന്നാല്‍ ചില രാജ്യങ്ങളില്‍ പുകവലി ബോധവത്ക്കരണ പരിപാടികള്‍ ലക്ഷ്യം കാണുന്നതായുളള ആശ്വാസ കണക്കുകളും പുറത്തുവരുന്നുണ്ട്. ബ്രസീലില്‍ 25 വയസിന് മുകളിലുളളവരുടെ പുകവലി നിരക്ക് 29ശതമാനത്തില്‍ നിന്ന് 12ശതമാനമായി കുറഞ്ഞു. സ്ത്രീകളിലാകട്ടെ 19ശതമാനത്തില്‍ നിന്നും എട്ടായി ചുരുങ്ങിയിട്ടുണ്ട്. എന്നാല്‍ ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പഠന റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News