പ്ലസ്ടു വിദ്യാര്‍ഥിയുടെ കൊലപാതകം; ആര്‍എസ്എസിന്റെ ശാഖയില്‍ നിന്നും വിട്ടുനിന്നതിന്റെ പ്രതികാരമാണെന്ന് കോടിയേരി; കൊളിഞ്ഞുപോക്ക് തടയലാണ് ലക്ഷ്യം

തിരുവനന്തപുരം: ആലപ്പുഴയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി അനന്തുവിനെ ആര്‍എസ്എസുകാര്‍ അടിച്ചുകൊന്ന സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസിന്റെ ശാഖയില്‍ നിന്നും വിട്ടുനിന്നതിന്റെ പ്രതികാരമാണ് കൊലപാതകം. ആര്‍എസ്എസില്‍ നിന്നുള്ള കൊളിഞ്ഞുപോക്ക് തടയലാണ് ഇതു വഴി ഉദ്ദേശിക്കുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.

വര്‍ഗീയ കലാപങ്ങളും അക്രമങ്ങളും കേരളത്തില്‍ വ്യാപിപ്പിക്കാനാണ് ആര്‍എസ്എസ് നീക്കമെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News