കൊല്ലത്ത് ഹര്‍ത്താലിന്റെ മറവില്‍ പൊലീസിന് നേരെ ആക്രമണം; അഞ്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊല്ലം: ശാസ്താംകോട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസുകാരെ ആക്രമിച്ചു. എസ്‌ഐ ആര്‍ രാജീവ്, എ.എസ്‌ഐമാരായ സുനില്‍, പ്രസന്നന്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിശാഖ്, നെല്‍സണ്‍, വിഷ്ണു എന്നിവര്‍ക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണതില്‍ പരുക്കേറ്റത്. എസ്‌ഐ രാജീവിന്റെ തലയ്ക്ക് പരുക്കേറ്റു. പരുക്കേറ്റ ഉദ്യോഗസ്ഥരെ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു

സംഭവവുമായി ബന്ധപ്പെട്ട ഡിസിസി ജനറല്‍ സെക്രട്ടറി വൈ ഷാജഹാന്‍, തുണ്ടില്‍ നൗഷാദ്, മറ്റ് മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ കോണ്‍ഗ്രസ് നേതാക്കന്മാര്‍ വാറന്റ് പ്രതികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here