വിമാനം തന്നെ വീടാക്കി ഒരു വിദ്വാന്‍; ചിലവഴിച്ചത് 20,000 ഡോളര്‍

വിമാനത്തില്‍ ഒരു വട്ടമെങ്കിലും പറക്കണമെന്നാഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. ചിലര്‍ക്കാകട്ടെ വിമാനം സ്വന്തമാക്കാനാകും ആഗ്രഹം. എന്നാല്‍ വ്യത്യസ്തമായ തന്റെ വിമാന ആഗ്രഹം സഫലീകരിച്ച ഒരാളുണ്ട് അങ്ങ് ഒറിഗോണില്‍. ബ്രൂസ് കാംബെല്‍ എന്ന ഒരു എഞ്ചിനീയര്‍.

അടിപൊളി ഒരു ബോയിംഗ് 727 വിമാനത്തെ വീടാക്കിയാണ് കാംബെല്‍ തന്റെ ആഗ്രഹം സഫലീകരിച്ചത്. ഉപയോഗ്യശൂന്യമായ ഒരു വിമാനം വാങ്ങി അത് കോണ്‍ക്രീറ്റ് തൂണുകളില്‍ സ്ഥാപിച്ച് വ്യത്യസ്തമായ ഭവനം രൂപകല്‍പന ചെയ്യുകയായിരുന്നു കാംബെല്‍. ഒരു വീടിന് ആവശ്യമുള്ള സാധനങ്ങളെല്ലാം കാംബെല്‍ ഈ വിമാനത്തില്‍ സംഘടിപ്പിച്ചു വച്ചിട്ടുണ്ട്. എങ്കിലും അകത്ത് കൂടുതല്‍ പുതുമ വരുത്താനുള്ള തയ്യാറെടുപ്പിലാണ് കാംബെല്‍. 20000 ഡോളര്‍ നല്‍കിയാണ് കാംബെല്‍ തന്റെ സ്വപ്ന ഭവനം ഉണ്ടാക്കാനായി വിമാനം വാങ്ങിയത്.

FLIGHT-2

FLIGHT-3

FLIGHT-4

FLIGHT-5

വര്‍ഷത്തില്‍ ആറു മാസം കാംബെല്‍ ഈ വിമാനവീട്ടില്‍ കഴിയുന്നു. ബാക്കിയുള്ള ആറുമാസം ലോകം ചുറ്റിയടിക്കലാണ് പരിപാടി. പുതിയ ഒരു വിമാനം കൂടി വാങ്ങി മറ്റൊരു വീട് കൂടി പണിയാനുള്ള തീരുമാനത്തിലാണ് കാംബെല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News