‘കളക്ടര്‍ ബ്രോ’യുടെ തിരക്കഥയില്‍ ദിവാന്‍ജി മൂല; നായകന്‍ ചാക്കോച്ചന്‍

കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായര്‍ തിരക്കഥ ഒരുക്കുന്ന അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ ആര് നായകനാകും എന്ന ചോദ്യങ്ങള്‍ക്ക് വിരാമം. ജനകീയ കഥാപാത്രങ്ങളുടെ വിജയ നായകന്‍ കുഞ്ചാക്കോ ബോബനാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുക.

ദിവാന്‍ജി മൂല ഗ്രാന്റ് പ്രി(ക്‌സ്) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 12ന് ആരംഭിക്കും. തൃശൂരാണ് ലൊക്കേഷന്‍. ചിത്രത്തിന്റെ പൂജ ഏപ്രില്‍ പന്ത്രണ്ടിന് പാലക്കാട്ട് നടക്കും. തൃശൂര്‍ നഗരത്തിലെ ദിവാന്‍ജി മൂല എന്ന പ്രദേശത്തിന്റെ സവിശേഷമായ ജീവിതങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ സറ്റയറിക്കല്‍ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.

അനില്‍ രാധാകൃഷ്ണ മേനോനും മാസ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നൈല ഉഷയാണ് നായിക. നെടുമുടി വേണു, സിദ്ധിഖ്, സുധീര്‍ കരമന, ഇര്‍ഷാദ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന പ്രശാന്ത് നായരുടെ കരുണ എന്ന ഷോട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News