പാര്‍വതിക്ക് സംവിധായികയാകാന്‍ മോഹം; നായകന്‍ കുഞ്ചാക്കോ ബോബന്‍; സിനിമയില്‍ ഉമ്മ വയ്ക്കാന്‍ തയ്യാറാണെങ്കില്‍ ചാക്കോച്ചനെ മറ്റൊരു ഇമ്രാന്‍ ഹാഷ്മിയാക്കും

തന്റെ സംവിധാനമോഹം തുറന്നുപറഞ്ഞ് മലയാളത്തിന്റെ ബോള്‍ഡ് ആക്ട്രസ് പാര്‍വതി. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് പാര്‍വതി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘കഥകള്‍ പറയാന്‍ എനിക്കിഷ്ടമാണ്. അത് തിരക്കഥയാക്കണോ, സംവിധാനമാണോ എന്ന് അറിയില്ല. പക്ഷെ സംവിധാനം ചെയ്യാന്‍ അതിയായ ആഗ്രഹമുണ്ട്.’ സംവിധാനം എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും പാര്‍വതി ജെബി ജംഗ്ഷനില്‍ പറഞ്ഞു. തന്നിലെ സംവിധായകന്‍ വിജയകരമായിരിക്കും എന്ന് പറയാന്‍ സാധിക്കില്ലെന്നും എന്നാല്‍ അതിനോട് സത്യസന്ധത പുലര്‍ത്തുമെന്നും പാര്‍വതി പറഞ്ഞു.

കുഞ്ചാക്കോ ബോബന്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാണെങ്കില്‍, അദേഹത്തെ താന്‍ മറ്റൊരു ഇമ്രാന്‍ ഹാഷ്മിയായി സിനിമയില്‍ അവതരിപ്പിക്കുമെന്നും പാര്‍വതി പറഞ്ഞു.

ടേക്ക് ഓഫ് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ എത്തിയപ്പോഴാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്. കുഞ്ചാക്കോ ബോബനും സംവിധായകന്‍ മഹേഷ് നാരായണനും പാര്‍വതിക്കൊപ്പമുണ്ടായിരുന്നു. ടേക്ക് ഓഫിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ജെബി ജംഗ്ഷന്‍ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9.30ന് കൈരളി ടിവിയിലും രാത്രി 10ന് പീപ്പിളിലും സംപ്രേഷണം ചെയ്യും.


ജെബി ജംഗ്ഷന്‍ പ്രൊമോ വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here