മലയാള ചെറുകഥയിൽ മുമ്പേ നടക്കുന്നത് ഫിക്ഷൻ

മലയാള ചെറുകഥയിൽ ഫിക്ഷനാണ് മുമ്പേ നടക്കുന്നതെന്ന് സിവിക് ചന്ദ്രൻ. വി.എം ദേവദാസിന്റെ ‘അവനവൻ തുരുത്ത്’ എന്ന കഥാസമാഹാരത്തിന്റെ വായനയിലാണ് സിവിക്കിന്റെ നിരീക്ഷണം.

‘ഉണ്ണിവാവേ … ഇന്നു നടന്ന രസകരമായൊരു കഥയാണ് നിന്നോട് പറയാൻ പോകുന്നത്. ഇത് ഞാൻ, ഞാനെന്നാൽ നിന്റെ അമ്മ, നിനക്ക് ആദ്യമായും അവസാനമായും പറഞ്ഞു തരുന്ന കഥയാണെന്നു അറിയാമല്ലോ. നാളെ ഉച്ചവരെയേ നിനക്കായുസുള്ളു എന്ന കാര്യം മറക്കരുത്. അതുകൊണ്ട് ഇക്കഥ ശ്രദ്ധിച്ചു കേൾക്കണം.’ വി.എം ദേവദാസ് തന്റെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.

തുടങ്ങുന്നതിലെ ശ്രദ്ധ അവസാനം വരെ നിലനിർത്തുന്ന യുവ കഥാകൃത്തുക്കളിലൊരാളാണ് വി.എം ദേവദാസ്.

‘നിന്നെ കളഞ്ഞേക്കാനാണ് ഡോക്ടർ പറയുന്നത്. അതല്ലാതെ മറ്റു വഴിയൊന്നുമില്ലത്രേ. അറിയാതെ വിത്തിട്ട്, തനിയെ വളർന്ന്, എല്ലായിടത്തും പടർന്നു പന്തലിച്ച്, മറ്റെന്തിനെയും നശിപ്പിക്കുന്ന ആ ഉപദ്രവച്ചെടി നീയല്ലല്ലോ, അതവരല്ലേ? നിന്നെയെന്തിന്. കഥയൊക്കെ കഴിഞ്ഞു കുഞ്ഞുവാവേ, ചേർത്തു പിടിച്ചൊരുമ്മ. നീ ഉറങ്ങ്.’

മൂന്നു കൊല്ലം മുമ്പാണിത് ആദ്യം വായിച്ചത്. ഇന്നും അതേ ഇഷ്ടത്തോടെ ഇക്കഥ വായിക്കാനാവുന്നു.

‘അവനവൻ തുരുത്ത്’ എന്ന സമാഹാരത്തിൽ ഇതടക്കം ഏഴു കഥകളുണ്ട്. മിനിമം ഗ്യാരണ്ടിയുള്ള എഴുത്തുകാർ കുറവാണ് നമുക്ക്. നേരത്തെ മാധവിക്കുട്ടിയും വികെഎന്നും എംടിയും പിന്നെ പട്ടത്തുവിളയും ടിആറും ശിവകുമാറും എം.സുകുമാരനും യു പി ജയരാജും ഇപ്പോൾ സക്കറിയയും പുനത്തിലും സാറാ ജോസഫും മീരയും. എത്ര അലസമായെഴുതിയാലും നമ്മെ അമ്പേ നിരാശപ്പെടുത്താത്തവർ.

പുതിയ തലമുറയിൽ മിനിമം ഗ്യാരണ്ടിയുള്ള എഴുത്തുകാരിലൊരാളാണ് ദേവദാസ്. ഈ ഏഴു കഥകളും ഏതെങ്കിലും നിലയിൽ മികച്ചവ. മലയാളത്തിലിപ്പോൾ ഫിക്ഷനാണ് മുമ്പേ നടക്കുന്നതെന്ന് ഉറപ്പു തരുന്ന സമാഹാരങ്ങളിലൊന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News