സൗജന്യ വൈഫൈയും മൊബൈൽ ചാർജറും എസിയും; ദീർഘദൂര സർവീസുകളിൽ അത്യാധുനിക സൗകര്യങ്ങളുമായി സ്വകാര്യബസ്സുകൾ; കിതച്ച് കിതച്ച് കെഎസ്ആർടിസി

തൃശ്ശൂർ: സൗജന്യ വൈഫൈയും മൊബൈൽ ചാർജറും എയർകണ്ടീഷനും അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളുമായാണ് ദീർഘദൂര സർവീസുകളിൽ സ്വകാര്യബസ്സുകൾ ലാഭം കൊയ്യുന്നത്. ഇവയോടു മത്സരിക്കാൻ കെഎസ്ആർടിസിക്കുള്ളതാകട്ടെ വർഷങ്ങൾ പഴക്കമുള്ള വാഹനങ്ങളും. ഒരു പതിറ്റാണ്ടിലധികം പ്രായമുള്ള വണ്ടികളാണ് കളക്ഷനൊപ്പം വേഗതയിലും കെഎസ്ആർടിസിയെ പിന്നിലാകുന്നത്.

ഫ്രീ വൈഫൈ, മൊബൈൽ ചാർജർ, എയർകണ്ടീഷൻ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളോടെയാണ് സംസ്ഥാനത്തെ ദീർഘദൂര സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. ടിക്കറ്റ് നിരക്കിൽ മാറ്റമില്ലാതെ സ്വകാര്യമേഖല സുഖയാത്ര പ്രദാനം ചെയ്യുമ്പോൾ കെഎസ്ആർടിസി ബസുകളുടെ കാര്യം ദയനീയമാണ്. പതിമൂന്നു വർഷം വരെ പഴക്കമുള്ള ബസുകളാണ് കെഎസ്ആർടിസി സർവീസുകൾക്കായി ഉപയോഗിക്കുന്നത്.

മെയ്ന്റനൻസ് നടത്തുന്നതിനാൽ സർവീസ് നടത്തിപ്പ് മുടങ്ങാറില്ല എന്നതൊഴിച്ചാൽ സ്വകാര്യബസ്സുകൾക്കൊപ്പം മത്സരിച്ചോടാൻ ഇവയ്ക്ക് ആകാറില്ല എന്നതാണ് യാഥാർത്ഥ്യം. പത്തു വർഷമെങ്കിലും പഴക്കമുള്ള വാഹനങ്ങൾ സർവസാധാരണമായി ഉപയോഗിച്ചു പോരുന്നു

സംസ്ഥാനത്ത് നിലവിൽ അയ്യായിരത്തി ഇരുന്നൂറോളം കെഎസ്ആർടിസി ബസുകളാണ് നിരത്തിലുള്ളത്. ഇവയിൽ കാലപ്പഴക്കം ചെന്നവയെ കൂടുതലായി ഉപയോഗിച്ചു വരുന്നത് സബ് ഡിപ്പോകളിലാണ്. പഴയ ബസുകൾ ഒഴിവാക്കുന്നതിനൊപ്പം മുൻ സർക്കാരിന്റെ കാലത്ത് പുതിയ ബസുകൾ പുറത്തിറക്കിയിരുന്നില്ല. സർവീസുകളുടെ വേഗത കുറയുന്നതുമൂലം മൂലം സ്വകാര്യബസുകളേക്കാൾ പല റൂട്ടികളിലും വരുമാനം കുറവുമാണ്. കാലപ്പഴക്കം മൂലമുള്ള മൈലേജ് നഷ്ടവും ചെറുതല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here