ബാഹുബലിക്ക് ഇന്ന് ഗംഭീര രണ്ടാം വരവ്; ചരിത്രനേട്ടവുമായി ആയിരത്തോളം കേന്ദ്രങ്ങളിൽ റീ-റിലീസ്

ലോകസിനിമയിൽ പ്രകമ്പനം സൃഷ്ടിച്ച ബാഹുബലി ഇന്നു വീണ്ടും തീയറ്ററുകളിലെത്തും. മറ്റൊരു റെക്കോർഡ് കൂടി ലക്ഷ്യമിട്ടാണ് ബാഹുബലി റീ-റിലീസ് ചെയ്യുന്നത്. സിനിമാ ചരിത്രത്തിൽ മറ്റൊരു അപൂർവ റെക്കോഡിനാണ് ബാഹുബലി നോട്ടമിടുന്നത്. ഏറ്റവും കൂടുതൽ കേന്ദ്രങ്ങളിൽ റീ-റിലീസ് ചെയ്യുന്ന ചിത്രം എന്ന റെക്കോർഡാണ് ബാഹുബലി ഒന്നാം ഭാഗത്തെ കാത്തിരിക്കുന്നത്. ആയിരത്തോളം കേന്ദ്രങ്ങളിൽ ചിത്രം റീ-റിലീസ് ചെയ്യും.

എസ്.എസ് രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗത്തിന്റെ വാർത്തകൾ നിറയുമ്പോഴാണ് ബാഹുബലിയുടെ ആദ്യഭാഗം മറ്റൊരു റെക്കോഡിന് തയ്യാറെടെക്കുന്നത്. ഇന്ത്യയിൽ മാത്രം ആയിരത്തോളം തീയറ്ററുകളിൽ ബാഹുബലി ഇന്ന് രണ്ടാമതും റിലീസ് ചെയ്യും. തീയറ്ററുകളുടെ എണ്ണം ഇനിയും കൂടാൻ സാധ്യയുണ്ട്. ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് റി-റിലീസ് ചെയ്യുന്നത്.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി രണ്ടാംഭാഗം ഈമാസം 28 നു തീയറ്ററുകളിൽ എത്താനിരിക്കുകയാണ്. 2015-ൽ പുറത്തിറങ്ങിയ ബാഹുബലി ഒന്നാം ഭാഗം ബോക്‌സ് ഓഫീസിൽ വലിയ ചരിത്രം കുറിച്ചിരുന്നു. സകല കളക്ഷൻ റെക്കോർഡുകളും മറികടന്ന ചിത്രം അന്ന് 500 കോടിയിൽ അധികം വാരിക്കൂട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News