പി.വി സിന്ധു ലോക റാങ്കിംഗിൽ രണ്ടാംസ്ഥാനത്ത്; സൈന നെഹ്‌വാൾ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ലോക ബാഡ്മിന്റൺ റാങ്കിംഗിൽ ഇന്ത്യയുടെ പി.വി സിന്ധു അഭിമാനകരമായ ഉയരത്തിൽ. സിന്ധു മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാംസ്ഥാനത്തെത്തി. വേൾഡ് ബാഡ്മിന്റൺ ഫെഡറേഷന്റെ ഏറ്റവും പുതിയ റാങ്കിംഗിലാണ് സിന്ധു രണ്ടാം സ്ഥാനത്തേക്കുയർന്നത്. റിയോ ഒളിംപിക്‌സ് മെഡൽ ജേതാവ് സിന്ധു 5 ാം റാങ്കിംഗിൽ നിന്നാണ് രണ്ടിലേക്ക് ഉയർന്നത്.

ഇന്ത്യൻ ഓപ്പൺ സൂപ്പർ സീരിസ് കിരീടനേട്ടമാണ് സിന്ധുവിനെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലേക്ക് ഉയർത്തിയത്. ഫൈനലിൽ ലോക ഒന്നാം നമ്പർ താരം സ്‌പെയിനിന്റെ കരോളിന മാരിനെ അട്ടിമറിച്ചാണ് സിന്ധു ചാമ്പ്യൻഷിപ്പ് നേടിയത്.

മുൻ ലോക ഒന്നാം നമ്പർതാരം ഇന്ത്യയുടെ സൈനാ നെഹ് വാൾ ഒരു സ്ഥാനം താഴ്ന്ന് 9-ാം റാങ്കിലെത്തി. മലേഷ്യൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ പുറത്തായതാണ് സൈനക്ക് വിനയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News