ഹിറ്റ്‌ലറുടെ ചിത്രവുമായി കുട്ടികൾക്കുള്ള കളറിംഗ് പുസ്തകം; ഒരുദിവസം പോലും വിൽക്കാതെ കടക്കാരൻ പിൻവലിച്ച് മാപ്പുപറഞ്ഞു

നെതർലൻഡ്‌സ്: ഹിറ്റ്‌ലറുടെ ചിത്രവുമായി വിൽപനയ്ക്കു വച്ച കുട്ടികൾക്കുള്ള കളറിംഗ് പുസ്തകം പിൻവലിച്ച് കടക്കാരൻ മാപ്പു പറഞ്ഞു. അരദിവസം മാത്രം വിൽപന നടത്തിയ പുസ്തകം വിവാദമായതോടെ ചില്ലറ വിൽപനക്കാരൻ പുസ്തകം പിൻവലിച്ച് മാപ്പു പറയുകയായിരുന്നു. അക്കങ്ങൾ നോക്കി നിറം പിടിപ്പിക്കാനുള്ള പുസ്തകമാണ് പുലിവാലുണ്ടാക്കിയത്.

നെതർലൻഡ്‌സിലാണ് സംഭവം. പുസ്തകത്തിൽ ഒരു ചിത്രം ഹിറ്റ്‌ലറുടേതായിരുന്നു. സമൂഹത്തിലെ ഉന്നതരുടെ ചിത്രങ്ങളും ഉണ്ടായിരുന്നു. നെൽസൺ മണ്ടേല, ഐൻസ്റ്റീൻ, എബ്രഹാം ലിങ്കൺ തുടങ്ങിയവരുടെ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്.

ഇതിൽ ഹിറ്റ്‌ലറുടെ ചിത്രമാണ് വിവാദം ഉണ്ടാക്കിയത്. പുസ്തകം വാങ്ങി വീട്ടിലെത്തിയ കുട്ടികൾ ചായം തേയ്ക്കാൻ ഒരുങ്ങുമ്പോഴാണ് കുപ്രസിദ്ധനായ നാസി നേതാവിന്റെ പടം അതിൽ കണ്ടത്. വിവരമുള്ള രക്ഷിതാക്കളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായി ഇത്. പിന്നാലെ പുസ്തകത്തെ കുറിച്ചുള്ള വിവാദം സോഷ്യൽമീഡിയയിൽ ചർച്ചയായി. കച്ചവടക്കാരൻ പുസ്തകം പിൻവലിച്ച് മാപ്പും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News