മഹേഷിന്റെ പ്രതികാരത്തിനു മികച്ച മലയാളം സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം; സുരഭി മികച്ച നടി; മോഹൻലാലിനു പ്രത്യേക പരാമർശം; അക്ഷയ് കുമാർ മികച്ച നടൻ

ദില്ലി: മഹേഷിന്റെ പ്രതികാരത്തിനു മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം. ഇതടക്കം രണ്ടു പുരസ്‌കാരങ്ങളാണ് മഹേഷിന്റെ പ്രതികാരം സ്വന്തമാക്കിയത്. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥയ്ക്കു ശ്യാം പുഷ്‌കരൻ സ്വന്തമാക്കി. മോഹൻലാൽ പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി.

സുരഭിയാണ് മികച്ച നടി. മിന്നാമിനുങ്ങിലെ അഭിനയമാണ് സുരഭിയെ മികച്ച നടിയാക്കിയത്.അക്ഷയ് കുമാറിനെ മികച്ച നടനായി തെരഞ്ഞെടുത്തു. റുസ്തം എന്ന ചിത്രത്തിലെ അഭിനയനത്തിനാണ് പുരസ്‌കാരം. മലയാളിയായ ആദിഷ് പ്രവീൺ ആണ് മികച്ച ബാലതാരം. കുഞ്ഞുദൈവം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.

കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിലെ ശബ്ദ സന്നിവേശത്തിനു ജയദേവൻ പുരസ്‌കാരം നേടി. പുലിമുരുകൻ എന്ന ചിത്രത്തിലെ സംഘട്ടന സംവിധാനം നിർവഹിച്ച പീറ്റർ ഹെയ്ൻ മികച്ച സംഘട്ടന സംവിധായകനായി. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ജനത ഗാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹൻലാലിനു പ്രത്യേക ജൂറി പരാമർശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News