അധോലോക നായകൻ ഹാജി മസ്താനായി സ്‌റ്റൈൽ മന്നൻ; കബാലിക്കു ശേഷം രജനിയുടെ പുതിയ അവതാരത്തിനു കാത്ത് ആരാധകർ

അധോലോക നായകൻ ഹാജി മസ്താനായുള്ള സ്റ്റൈൽ മന്നൻ രജനികാന്തിന്റെ വേഷപ്പകർച്ചയ്ക്കായി കാത്തിരിക്കുകയാണ് സിനിമാ ലോകം. മുംബൈ അധോലോകത്തിലെ മുടിചൂടാമന്നനായിരുന്ന ഹാജി മസ്താന്റെ റോളിലാണ് ഇനി സൂപ്പർതാരം വെള്ളിത്തിരയിലെത്തുക. കബാലി എന്ന സൂപ്പർ ഹിറ്റിനു ശേഷം പാ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രജനിയുടെ മരുമകൻ ധനുഷ് നിർമ്മിക്കുന്ന ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല. മെയ് മാസത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ യന്തിരൻ ടുവിന്റെ വർക്കുകൾ പൂർത്തിയാക്കിയതിനു ശേഷം രജനികാന്ത് ജോയിൻ ചെയ്യും. രജനിയുടെ നൂറ്റി അറുപത്തിയൊന്നാമത്തെ സനിമയായിരിക്കും ഇത്. തലൈവർ 161 എന്നാണ് നിലവിൽ ആരാധകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

കബാലിക്കു ശേഷം സൂപ്പർ സ്റ്റാറും പാ രഞ്ജിത്തും ഒന്നിക്കുമ്പോൾ മറ്റൊരു മെഗാ ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കബാലി എന്ന അധോലോക നായകന്റെ കഥ പറഞ്ഞ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും ബോക്‌സോഫീസിൽ 300 കോടിയിലേറെ കളക്ട് ചെയ്ത് റെക്കോർഡുകൾ തീർത്തിരുന്നു. തമിഴ്‌നാട്ടിൽ ജനിച്ച് മുംബൈ അധോലോകത്തെ കീഴടക്കിയ ഹാജി മസ്താന്റെ ജീവിതകഥ രജനിക്ക് നിറഞ്ഞാടാനുള്ള എല്ലാ ചേരുവകളും ചേർത്താണ് ഒരുക്കുന്നത്. തലൈവരുടെ പുത്തൻ ഗെറ്റപ്പ് തന്നെയായിരിക്കും തലൈവർ 161 നെ തരംഗമാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News