മുംബൈ: ഹിന്ദുസ്ഥാൻ യൂണിലിവറിൽ നിന്നു ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹിന്ദുസ്ഥാൻ യൂണിലിവർ തങ്ങളുടെ 15 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുന്നു. ചെലവ് കുറച്ച് ലാഭം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ ഉൽപന്ന കമ്പനിയുടെ തീരുമാനം.
മാതൃകമ്പനിയായ യൂണിലിവറിന്റെ ആഗോളതലത്തിലാണ് 10 മുതൽ 15 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാൻ തീരുമാനമെടുത്തത്. ഹിന്ദുസ്ഥാൻ യൂണിലിവറിനു രാജ്യത്തെ വിവിധ ഫാക്ടറികളിലായി 18,000 തൊഴിലാളികളാണ് ഉളളത്. അതിൽ 1500 ഓളം പേർ മാനേജർമാരാണ്.
സിഇഒ ആണ് തലപ്പത്ത്. വൈസ് പ്രസിഡന്റുമാർ, ജനറൽ മാനേജർമാർ, അസിസ്റ്റന്റ് മാനേജർമാർ, ജൂനിയർ മാനേജർമാർ, എക്‌സിക്യുട്ടീവ്‌സ് എന്നിങ്ങനെയാണ് ജീവനക്കാരുടെ ഘടന. കമ്പനിയെ ലാഭത്തിലാക്കാൻ വേണ്ട നടപടി സ്വീകരിച്ചുവരികയാണെന്ന് സിഇഒ പോൾ പോൾമാൻ പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.