വിവാഹ വിരുന്നിനെത്തിയവരെ ബോംബാക്രമണത്തിൽ നിന്നു രക്ഷിച്ചത് വളർത്തുനായയുടെ യജമാന സ്‌നേഹം; ചാവേറിനെ കീഴ്‌പ്പെടുത്തി കത്തിയമർന്നു

വിവാഹ വിരുന്നിനെത്തിയവരെ ബോംബാക്രമണത്തിൽ നിന്നു രക്ഷിച്ചത് വളർത്തുനായയുടെ യജമാന സ്‌നേഹം. നായയുടെ യജമാന സ്‌നേഹത്തിന്റെ പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്. വീട്ടുകാവലും അപകടത്തിൽ നിന്ന് കുടംബാംഗങ്ങളെ രക്ഷിച്ചതുമെല്ലാം കേട്ടുപതിഞ്ഞ പഴങ്കഥകളാണ്. നിരവധിയാളുകളുടെ ജീവൻ രക്ഷിച്ച് ചാവേർ ബോംബിനൊപ്പം കത്തിയമർന്ന നായയെക്കുറിച്ച് ആരും കേട്ടിട്ടുണ്ടാവില്ല. ഒരു പക്ഷേ സിനിമയിൽ കണ്ടിട്ടുണ്ടാവാം.

വടക്കൻ നൈജീരിയയിലെ ബെൽബെലോ ഗ്രാമത്തിൽ വിവാഹ സൽക്കാര ചടങ്ങിനിടെ ചാവേറായി എത്തിയ യുവതിയെയാണ് നായ കീഴ്‌പ്പെടുത്തിയത്. കൗമാരക്കാരിയായ പെൺകുട്ടിയെ കീഴടക്കിയ നായ യുവതിക്കൊപ്പം ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു. വിവാഹത്തിനെത്തിയ ഒരു അതിഥിയുടെ നായയാണ് നിരവധി പേരുടെ ജീവൻ രക്ഷിച്ചത്. ബോക്കോഹറം ഭീകര ഗ്രൂപ്പിൽപെട്ട പെൺകുട്ടിയാണ് ചാവേറായി എത്തിയതെന്ന് പൊലീസ് വക്താവ് വിക്ടർ ഇസുസു പറഞ്ഞു.

ആഭ്യന്തര യുദ്ധം നടക്കുന്ന വടക്കൻ നൈജീരിയയിൽ ഭീകരാക്രമണങ്ങൾ ദിവസവും റിപ്പോർട്ട് ചെയ്യാറുണ്ട്. തീവ്രവാദ ഗ്രൂപ്പുകൾ ഏഴും എട്ടും വയസുള്ള പെൺകുട്ടികളെ ചാവേർ ബോംബുകളായി ഉപയോഗിച്ചാണ് കൂടുതൽ ആക്രമണങ്ങളും നടത്തുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here