ജിഷ വധക്കേസ്: വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി; വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ പ്രതിഭാഗത്തിന് അവകാശമില്ല

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. വിജിലന്‍സ് റിപ്പോര്‍ട്ട് വിളിച്ച് വരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.

ജിഷ വധക്കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായിയെന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന വിജിലന്‍സ് റിപ്പോര്‍ട്ട് വന്നതിന്റെ പശ്ചാത്തലത്തിലാണ് വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം കോടതിയെ സമീപിച്ചിരുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതി അീറുള്‍ ഇസ്ലാമിനെ കുറ്റവിമുക്തമാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.

കൂടാതെ പൊലീസ് അന്വേഷണത്തില്‍ വിജിലന്‍സ് സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ട് വിളിച്ച് വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങളെല്ലാം കോടതി തള്ളി. കൊലപാതക കേസില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രസക്തി എന്തെന്ന് കോടതി ചോദിച്ചു. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ പ്രതിഭാഗത്തിന് അവകാശമില്ലെന്നും കോടതി പറഞ്ഞു.

2016 ഏപ്രില്‍ 28നായിരുന്നു നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷ ബലാത്സംഗത്തിനിരയായി വീട്ടില്‍ കൊല ചെയ്യപ്പെട്ടത്. കേസില്‍ രഹസ്യ വിചാരണയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News