ആർഎസ്എസിന്റെ ക്വട്ടേഷൻ ഗുണ്ടാതലവൻ അരുൺ ഗോപൻ അറസ്റ്റിൽ; പിടിയിലായത് കൊലക്കേസ് അടക്കം 35-ഓളം ക്രിമിനൽ കേസുകളിലെ പ്രതി

കോട്ടയം: ആർഎസ്എസിന്റെ ക്വട്ടേഷൻ ഗുണ്ടാതലവനായ കുപ്രസിദ്ധ ഗുണ്ടാനേതാവ് അരുൺ ഗോപനെ കോട്ടയം പൊലീസ് പിടികൂടി. കൊലപാതകമുൾപ്പെടെ 35 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. അന്തർ സംസ്ഥാന ഗുണ്ടാസംഘങ്ങളുമായി ബന്ധമുള്ള അരുൺ ഗോപൻ ആർഎസ്എസിനു ബന്ധമുള്ള രാഷ്ട്രീയ സംഘട്ടനങ്ങളിലെ സ്ഥിരം പ്രതിയാണ്.

കോട്ടയം ജില്ലയിലെ സംഘടിത കുറ്റകൃത്യങ്ങൾ, ഗുണ്ടാപ്രവർത്തനങ്ങൾ എന്നിവ അമർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഗുണ്ടാവിരുദ്ധ സ്‌ക്വാഡാണ് അരുൺ ഗോപനെ പിടികൂടിയത്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, മോഷണം, ക്വാട്ടേഷൻ കുറ്റകൃത്യങ്ങൾ തുടങ്ങി 35ഓളം കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ അരുൺ ഗോപൻ.

കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇയാളെ പൊലീസ് കാലങ്ങളായി അന്വേഷിച്ചു വരുകയായിരുന്നു. ഇയാളുടെ കൂട്ടാളികളെയും മറ്റും നിരന്തരമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടാനായത്. അരുൺ ഗോപന്റെ അറസ്റ്റ് അന്വേഷണം വഴിമുട്ടി നിൽക്കുന്ന പല കേസുകളിലും നിർണായക വഴിത്തിരിവിനു കാരണമാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

കണ്ണൂരിലെ പേരാവൂരിൽ സിപിഐഎം പ്രവർത്തകൻ ഷാജിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അരുൺ ഗോപൻ കണ്ണൂർ ജില്ലയിൽ ആർഎസ്എസിനു വേണ്ടി വിവിധ ക്വട്ടേഷനുകൾ ഏറ്റെടുത്തിട്ടുണ്ട്. എറണാകുളത്തും സമാന രീതിയിൽ ആർഎസ്എസിന്റെ ക്വട്ടേഷൻ ഏറ്റെടുത്തിരുന്നു. കോടതി ശിക്ഷ വിധിക്കുന്ന സമയത്ത് പൊലീസിനെ വെട്ടിച്ച് ഇയാൾ രക്ഷപെടുകയായിരുന്നു. അങ്ങനെയാണ് പിടികിട്ടാപുള്ളിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News