ജിഷ്ണു കേസ്; മൂന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; അറസ്റ്റ് ഉണ്ടാകില്ലെന്ന ഉറപ്പ് വേണമെന്ന് ഒളിവിലുള്ള പ്രതികള്‍; അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍

കൊച്ചി: ജിഷ്ണു കേസിലെ മൂന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇവര്‍ക്കെതിരെയുള്ള ആത്മഹത്യപ്രേരണാകുറ്റം നിലനില്‍ക്കുമോ എന്നും ഹൈക്കോടതി ചോദിച്ചു. കുറ്റം നിലനില്‍ക്കാന്‍ വ്യക്തമായ കാരണം വേണമെന്നും ജിഷ്ണു കോപ്പിയടിച്ചില്ല എന്നതിന് എന്തു തെളിവാണ് ഉള്ളതെന്നും കോടതി ചോദിച്ചു.

അതേസമയം, ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപണം വ്യാജമാണെന്നും പ്രിന്‍സിപ്പലിന്റേയും സഹപാഠിയുടേയും മൊഴിയില്‍ ഇക്കാര്യം വ്യക്തമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

അറസ്റ്റ് ഉണ്ടാകില്ലെന്ന ഉറപ്പ് വേണമെന്ന് ഒളിവിലുള്ള പ്രതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരമൊരു ഉറപ്പ് നല്‍കാനാവില്ലെന്നും കണ്ടാലുടന്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News