എന്തുകൊണ്ട് മോഹന്‍ലാല്‍? പ്രിയദര്‍ശന്റെ മറുപടി

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മൂന്ന് സിനിമകളിലെ അഭിനയത്തിലൂടെ മോഹന്‍ലാല്‍ ജൂറിയുടെ പ്രത്യേക അവാര്‍ഡ് കരസ്ഥമാക്കി. പുലിമുരുകന്‍, ജനതാ ഗ്യാരേജ്, മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പ്രത്യേക അവാര്‍ഡ്. മോഹന്‍ലാലിന് അവാര്‍ഡ് നല്‍കിയതിനെകുറിച്ച് ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്റെ പ്രതികരണം ഇങ്ങനെ:

‘ഇത് രണ്ടാം തവണയാണ് മോഹന്‍ലാലിന് ജൂറി പുരസ്‌കാരം ലഭിക്കുന്നത്. മികച്ച നടന്മാരില്‍ അവസാന മൂന്നുപേരില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നു. രണ്ട് ഭാഷകളിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് പുരസ്‌കാരം നല്‍കിയത്. തെലുങ്കിലും മലയാളത്തിലും മികച്ച പ്രകടനം കാഴ്ചവച്ച ഒരേ ഒരു നടന്‍ മോഹന്‍ലാല്‍ ആയിരുന്നു.’-പ്രിയദര്‍ശന്‍ പറയുന്നു.

‘ഈ വിഭാഗത്തില്‍ ഒറ്റ ജൂറി പുരസ്‌കാരം മാത്രമാണുള്ളത്. അവസാന റൗണ്ടില്‍ വരുന്ന ആളുകളില്‍ തുല്യമായ പ്രകടനം വരുമ്പോള്‍ വോട്ടിന്റെ അടിസ്ഥാനത്തിലാകും ചിലപ്പോള്‍ കൊടുക്കുക. ഇവിടെ തെലുങ്കിലും മലയാളത്തിലുമുള്ള മോഹന്‍ലാലിന്റെ പ്രകടനം പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.’-പ്രിയദര്‍ശന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News