ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് മുന്‍ ബിജെപി എംപി; ‘ഞങ്ങള്‍ ദക്ഷിണേന്ത്യയിലെ കറുത്തവരോടൊപ്പമാണ് ജീവിക്കുന്നത്’; വിവാദപരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് തരുണ്‍ വിജയ്

ദില്ലി: ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ച് മുന്‍ എംപിയും ബിജെപി നേതാവുമായ തരുണ്‍ വിജയ്. ദക്ഷിണേന്ത്യക്കാരായ കറുത്തനിറക്കാര്‍ ചുറ്റുപാടും ജീവിക്കുന്നുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കുന്ന തങ്ങള്‍ ആഫ്രിക്കക്കാരെ ആക്രമിക്കില്ലെന്നുമായിരുന്നു തരുണിന്റെ പ്രതികരണം. ഗ്രേറ്റര്‍ നോയ്ഡയില്‍ ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് അല്‍ ജസീറ ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ് തരുണ്‍ വിജയ് ഇക്കാര്യം പറഞ്ഞത്.

തരുണിന്റെ വാക്കുകള്‍ ഇങ്ങനെ: ‘കറുത്ത വര്‍ഗക്കാര്‍ക്കെതിരെ ഇന്ത്യയില്‍ അമര്‍ഷമുണ്ടെന്നും അവരെ ആക്രമിക്കുമെന്നും പറയുന്നതു ശരിയല്ല. കാരണം കേരളം, കര്‍ണ്ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ കറുത്തവരുണ്ട്. അവരോടെപ്പമാണ് ഞങ്ങള്‍ ജീവിക്കുന്നത്.’

സംഭവം വിവാദമായതിനെ തുടര്‍ന്ന് തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന വാദവുമായി തരുണ്‍ രംഗത്തെത്തിയിട്ടുണ്ട്. പരാമര്‍ശത്തില്‍ തരുണ്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News