മോഹന്‍ലാലിന് ജൂറി പരാമര്‍ശം ലഭിച്ചതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ദേശീയ പുരസ്‌കാര ജേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനങ്ങള്‍

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട സുരഭി ലക്ഷ്മി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികളുടെ മനസില്‍ മുന്‍പെ ഇടം നേടിയതാണ്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ പ്രിയനടന്‍ മോഹന്‍ലാലിന് വീണ്ടും ജൂറി പരാമര്‍ശം ലഭിച്ചതിലും മലയാളികള്‍ക്ക് അഭിമാനിക്കാമെന്നും പിണറായി വിജയന്‍ പറഞ്ഞു.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ച ശ്യാം പുഷ്‌കരന്‍, മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട ആദിഷ് പ്രവീണ്‍, ‘കാടുപൂക്കുന്ന നേരം’ എന്ന ചിത്രത്തിലെ ശബ്ദസംവിധാനത്തിന് ജയദേവന്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതരെക്കുറിച്ചുള്ള ബയോഗ്രഫിക്കല്‍ ഡോക്യുമെന്ററി സിനിമക്ക് അവാര്‍ഡ് നേടിയ സൗമ്യ സദാനന്ദന്‍ ഉള്‍പ്പെടെയുള്ള എല്ലാ അവാര്‍ഡ് ജേതാക്കളെയും അഭിനന്ദിക്കുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News