കമൽഹാസന്റെ വീട്ടിൽ തീപിടുത്തം; കമൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു

ചെന്നൈ: ഉലകനായകൻ കമൽഹാസന്റെ വീട്ടിൽ തീപിടുത്തം. കമൽഹാസന്റെ ചെന്നൈയിലെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. സംഭവ സമയത്ത് കമൽഹാസൻ വീട്ടിലുണ്ടായിരുന്നു. പക്ഷേ, കമൽഹാസൻ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. കമൽ തന്നെയാണ് തീപിടുത്തമുണ്ടായ സംഭവം ട്വിറ്ററിലൂടെ പുറത്തറിയിച്ചത്.

ഇന്നു പുലർച്ചെയായിരുന്നു തീപിടുത്തം ഉണ്ടായത്. ചെന്നൈ ആൾവാർപേട്ടിലെ വീട്ടിലാണ് അഗ്നിബാധ ഉണ്ടായത്. പുക നിറഞ്ഞ് ശ്വാസം മുട്ടിയതോടെ താരത്തിനു അസ്വസ്ഥതയുണ്ടായി. അഗ്നിബാധയിൽ ആർക്കും പൊള്ളലേറ്റിട്ടില്ല. താൻ സുരക്ഷിതനാണെന്നും ആർക്കും അപകടം ഒന്നുമില്ലെന്നും കമൽഹാസൻ തന്നെ ട്വിറ്ററിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News