ഉത്തരാഖണ്ഡിൽ താമസിക്കണമെങ്കിൽ വന്ദേമാതരവും ജനഗണമനയും പാടണം; വിവാദ പ്രസ്താവനയുമായി വിദ്യാഭ്യാസമന്ത്രി

ഡെറാഡൂൺ: വന്ദേമാതരവും ജനഗണമനയും പാടാൻ അറിയാത്തവർക്ക് ഉത്തരാഖണ്ഡിൽ ജീവിക്കാനൊക്കില്ല. ഉത്തരാഖണ്ഡിൽ താമസിക്കണമെങ്കിൽ വന്ദേമാതരവും ജനഗണനയും പാടണമെന്ന വിവാദ പ്രസ്താവനയുമായി വിദ്യാഭ്യാസമന്ത്രി രംഗത്തെത്തി. വന്ദേമാതരവും ജനഗണമനയും കോളജുകളിൽ നിർബന്ധമാക്കുമെന്നും ഉത്തരാഖണ്ഡ് ഉന്നതവിദ്യാഭ്യാസ സഹമന്ത്രി ധൻസിങ് റാവത് പറഞ്ഞു.

കോളജുകളിൽ ‘രാവിലെ പത്തിനു വന്ദേമാതരവും വൈകിട്ടു നാലിനു ജനഗണമനയും പാടിയിരിക്കണം. ഉത്തരാഖണ്ഡിൽ ജീവിക്കണമെങ്കിൽ ഇതു നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ എന്തു വസ്ത്രം ധരിക്കണമെന്നതു സംബന്ധിച്ച് നിബന്ധന ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. റൂർക്കിയിലെ സ്വകാര്യ കോളജിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.

സംഭവം മാധ്യമങ്ങൾ ഏറ്റെടുക്കുകയും വിവാദമാകുകയും ചെയ്തതോടെ നിലപാട് മയപ്പെടുത്തി മന്ത്രി രംഗത്തെത്തി. തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്നാണ് മന്ത്രി പറഞ്ഞത്. എല്ലാ ജനങ്ങളിൽ നിന്നും ഉപദേശങ്ങൾ സ്വീകരിച്ച് സ്‌കൂളുകളിലും കോളജുകളിലും വന്ദേമാതരം നിർബന്ധമാക്കുമെന്നാണ് താൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സംസ്ഥാനത്തെ സർവകലാശാലകളിൽ ദേശീയപാതക ഉയർത്തുന്നതു നിർബന്ധമാക്കുമെന്നു പറഞ്ഞ് റാവത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News