ജിഷ്ണു കേസിൽ നിലപാട് അറിയിച്ച് സർക്കാരിന്റെ പത്രപരസ്യം; മകൻ നഷ്ടപ്പെട്ട അമ്മയുടെ കണ്ണീർ മുതലാക്കി മനഃപൂർവം പ്രശ്‌നമുണ്ടാക്കാൻ ശ്രമം; പരസ്യം അവാസ്തവമെന്നു മഹിജ

തിരുവനന്തപുരം: ജിഷ്ണു കേസിൽ നിലപാടറിയിച്ച് സംസ്ഥാന സർക്കാരിന്റെ പത്രപരസ്യം. ഇന്നു പുറത്തിറങ്ങിയ പത്രങ്ങളിലാണ് പിആർഡി പരസ്യം പ്രസിദ്ധീകരിച്ചത്. മകൻ നഷ്ടപ്പെട്ടതു മൂലം കണ്ണീരിലായ കുടുംബത്തിന്റെ വേദന മുതലെടുത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ബോധപൂർമായ നീക്കം നടക്കുന്നതായി സർക്കാർ പരസ്യത്തിൽ പറയുന്നു. എന്നാൽ, സർക്കാർ പരസ്യം അവാസ്തവമാണെന്നു ജിഷ്ണുവിന്റെ അമ്മ മഹിജ പ്രതികരിച്ചു.

Jishnu Case Ad

ജിഷ്ണു കേസ് സത്യമെന്ത് പ്രചാരണമെന്ത് എന്ന തലക്കെട്ടിലാണ് പരസ്യം പ്രസിദ്ധീകരിച്ചത്. ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും ഡിജിപിയെ കാണാൻ എത്തിയവേളയിൽ പുറത്തുനിന്നുള്ള ഒരു സംഘം നുഴഞ്ഞുകയറി സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ചെന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ് നടത്തുന്നത്. ജിഷ്ണുവിന്റെ ബന്ധുക്കളെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പരസ്യത്തിൽ പ്രതികരിക്കുന്നു.

ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണ് സർക്കാർ നിലകൊള്ളുന്നതെന്നും പരസ്യത്തിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News