ജോർജിയയിലും താരമായി മേജർ മഹാദേവനും കൂട്ടരും; മേജർ രവിയുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്ത് ജോർജിയൻ ചാനൽ

ജോർജിയയിലും മേജർ മഹാദേവനും സംഘവും താരമാകുകയാണ്. മോഹൻലാലിനെ നായകനാക്കി മേജർ രവി ഒരുക്കിയ 1971 ബിയോണ്ട് ദ ബോർഡേഴ്‌സ് ജോർജിയയിലും വാർത്തയാകുന്നു. ജോർജിയയിലെ പ്രധാന ചാനലുകളിലൊന്നായ ഇബേരിയ ടെലിവിഷനാണ് ബിയോണ്ട് ദ ബോർഡേഴ്‌സിനെക്കുറിച്ചുള്ള വാർത്ത സംപ്രേഷണം ചെയ്തത്. സംവിധായകൻ മേജർ രവിയുടെ ഇന്റർവ്യൂവും ചാനൽ സംപ്രേഷണം ചെയ്തിട്ടുണ്ട്.

ടോക്ക് വിത്ത് ക്രസാന എന്ന ടോക്ക് ഷോയിലാണ് ഇബേരിയ ടെലിവിഷൻ ചിത്രത്തെക്കുറിച്ചുള്ള പരിപാടി സംപ്രേഷണം ചെയ്തത്. ബിയോണ്ട് ദ ബോർഡേഴ്‌സിലെ യുഎൻ രക്ഷാദൗത്യത്തിന്റെ രംഗങ്ങൾ ചിത്രീകരിച്ചത് ജോർജിയയിലായിരുന്നു. ഇബേരിയ ടിവിയിലെ ഏറ്റവും ജനകീയമായ പരിപാടികളിലൊന്നാണ് ടോക്ക് വിത്ത് ക്രസാന എന്ന പ്രോഗ്രാം.

ഇന്ത്യൻ സിനിമയക്കെറിച്ചുള്ള വാർത്ത ഷെഡ്യൂൾ ചെയ്ത എപ്പിസോഡിൽ അവതാരക സാരി ഉടുത്താണ് ഓൺ എയറിലെത്തിയത്. ചിത്രത്തിൽ ചില ജോർജിയൻ താരങ്ങളും അഭിനയച്ചിരുന്നു. അവരുടെ ഷൂട്ടിംഗ് വിശേഷങ്ങളും പരിപാടിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള സൂപ്പർതാരം എന്നാണ് ഷോയിൽ മോഹൻലാലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News