ഹിമാചലിൽ വാഹനാപകടത്തിൽ ആറു മലയാളികൾക്ക് ഗുരുതര പരുക്ക്; അപകടത്തില്‍ പെട്ടത് മലപ്പുറം സ്വദേശികള്‍; അപകടം ടൂറിസ്റ്റ് ബസ് കൊക്കയിലേക്കു മറിഞ്ഞ്

ഷിംല: ഹിമാചലിൽ വാഹനാപകടത്തിൽ മലയാളികൾ അടക്കം 16 പേർക്ക് പരുക്കേറ്റു. പരുക്കേറ്റ മലയാളികളിൽ ആറുപേരുടെ നില ഗുരുതരമാണ്. മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടത്. ഹിമാചലിലെ മണ്ഡി ജില്ലയിൽ ടുറിസ്റ്റുകൾ സഞ്ചരിക്കുന്ന ബസ് തലകീഴായി മറിയുകയായിരുന്നു. കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്.

അപകടത്തിൽ 16 പേർക്ക് പരുക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹിമാചാലിലെ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ കുളുവിനടുത്താണ് സംഭവം നടന്നത്. അപകടത്തിൽ പരുക്കേറ്റ മലയാളികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള വിശദവിവരങ്ങൾ അന്വേഷിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here