ഗോരക്ഷാസേന ആക്രമണം; കേന്ദ്ര നിലപാട് തള്ളി അല്‍വര്‍ ജില്ലാ കളക്ടര്‍; ആക്രമണം നടത്തിയ മുഴുവന്‍ പേരെയും പിടികൂടുമെന്ന് കളക്ടര്‍ പീപ്പിള്‍ ടിവിയോട്

ദില്ലി: ഗോരക്ഷാസേന ആക്രമണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട് തള്ളി രാജസ്ഥാന്‍ അല്‍വര്‍ ജില്ലാ കളക്ടര്‍ മുക്താനന്ദ് അഗര്‍വാള്‍. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ആക്രമണം നടത്തിയ മുഴുവന്‍ പേരെയും പിടികൂടുമെന്നും മുക്താനന്ദ് പീപ്പിള്‍ ടിവിയോട് പറഞ്ഞു. ഗോരക്ഷാ സേന ആക്രമണം ഉണ്ടായിട്ടില്ലെന്നായിരുന്നു കേന്ദമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി രാജ്യസഭയില്‍ പറഞ്ഞത്.

ക്ഷീരകര്‍ഷകനായ പെഹലു ഖാന്‍ എന്ന യുവാവ് അടക്കം 15 പേരെയാണ് ഗോരക്ഷാസേന ആക്രമിച്ചത്. ഇതില്‍ ക്രൂരമായി മര്‍ദ്ദനമേറ്റ പെഹലു ഖാന്‍ ആശുപത്രിയിലെത്തിച്ച ഉടന്‍ മരിക്കുകയായിരുന്നു. സംഭവം മാധ്യമങ്ങളില്‍ നിറഞ്ഞതോടെ, ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും, എല്ലാം മാധ്യമ സൃഷ്ടിയാണെന്നുമുള്ള വാദവുമായി നഖ്‌വി രംഗത്ത് വരുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News