‘അവാര്‍ഡുകളെ വിനായകനാണ് സുന്ദരമാക്കിയത്, ഒരു അവാര്‍ഡിനും അദേഹത്തെ അളക്കാനാവില്ല’; ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തോട് ഗീതു മോഹന്‍ദാസ്

ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സഹനടനുള്ള പട്ടികയില്‍ അവസാന റൗണ്ട് വരെ നടന്‍ വിനായകന്‍ ഉണ്ടായിരുന്നു. മറാഠി നടന്‍ മനോജ് ജോഷിയും വിനായകനും തമ്മിലായിരുന്നു പ്രധാന മത്സരം. എന്നാല്‍, വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ രണ്ട് മാര്‍ക്കിന് പിറകിലായിരുന്നു വിനായകന്‍. വിനായകന് പ്രത്യേക ജൂറി പരാമര്‍ശം ഉണ്ടെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ അദേഹം തഴയപ്പെട്ടു. ഇതിനോട് ശക്തമായി പ്രതകരിച്ചിരിക്കുകയാണ് നടിനും സംവിധായികയുമായ ഗീതു മോഹന്‍ദാസ്.

ഒരു അവാര്‍ഡിനും വിനായകനെ അളക്കാനാവില്ലെന്നും അവാര്‍ഡുകളെ വിനായകനാണ് സുന്ദരമാക്കിയതെന്നും ഗീതു മോഹന്‍ദാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel