ഐസ്‌ക്രീം കേസ് മൊഴികളിലുള്ളത് പൊതുവേദിയില്‍ പറയാന്‍ പറ്റാത്ത കാര്യങ്ങളെന്ന് വിഎസ്; അമ്മ-പെങ്ങന്മാര്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ പറയുന്നില്ല

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഉയര്‍ത്തി ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കോടതി മൊഴികളിലുള്ളത് പൊതുവേദിയില്‍ പറയാന്‍ പറ്റാത്ത കാര്യങ്ങളാണെന്നും അമ്മ-പെങ്ങന്മാര്‍ ഇരിക്കുന്നതിനാല്‍ കേസിനെക്കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും വി.എസ് പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാവണം തെരഞ്ഞെടുപ്പ് ഫലമെന്നും വിഎസ് പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ ഇപ്പോഴും അഴിമതിക്കേസുകളില്‍പെട്ട് കിടക്കുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ 55 വര്‍ഷത്തിനുള്ളില്‍ വന്ന പൊതുകടത്തിന് തുല്യമാണ് കഴിഞ്ഞ അഞ്ചുകൊല്ലംകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വരുത്തിവച്ചത്. കേന്ദ്രത്തില്‍ മോദി തുടരുന്ന മുതലാളിത്ത പ്രീണനം ഇന്ത്യാ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ഉള്ളിയാണെന്ന വ്യാജേന ബീഫ് കഴിക്കുന്ന ഇരട്ടത്താപ്പാണ് ബിജെപിയുടേതെന്നും വി.എസ് പറഞ്ഞു.

മലപ്പുറത്ത് തോല്‍ക്കാനായി ബിജെപി സ്ഥാനാര്‍ത്ഥിയെ നിറുത്തിയതില്‍ അനുകമ്പയുണ്ട്. മതനിരപേക്ഷ വികസന കേരളമെന്ന മുദ്രാവാക്യമാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജനങ്ങള്‍ക്ക് മുന്നില്‍ വച്ചത്. കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് വഴിയൊരുക്കിയത് ഇടതുപക്ഷ സര്‍ക്കാരുകളാണെന്നും അത് തിരിച്ചറിഞ്ഞ് ജനങ്ങള്‍ മലപ്പുറത്ത് എല്‍ഡിഎഫിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഎസ് എത്തിയതോടെ എല്‍ഡിഎഫ് പ്രചരണറാലികളും ആവേശത്തിലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News