ജിഷ്ണു കേസില്‍ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് പ്രകാശ് കാരാട്ട്; പാര്‍ട്ടിക്കെതിരെ കടന്നാക്രമണം നടത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം; ഡിജിപിയെ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല

ദില്ലി: ജിഷ്ണു പ്രണോയി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്‌തെന്ന് സിപിഐഎം പിബി അംഗം പ്രകാശ് കാരാട്ട്. വിഷയത്തില്‍ പാര്‍ട്ടിക്കെതിരെ കടന്നാക്രമണം നടത്താനാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു. ഡിജിപിയെ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മലപ്പുറം ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ലെന്നും കാരാട്ട് പറഞ്ഞു.

ഉദ്യോഗസ്ഥരെ നിയമിക്കുകയും സ്ഥലം മാറ്റുകയുമൊക്കെ ചെയ്യുന്നതു സര്‍ക്കാരാണ്. ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News