ചരക്കുലോറി സമരം പിന്‍വലിച്ചു; ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കാമെന്ന ഐആര്‍ഡിഎ അധികൃതരുടെ ഉറപ്പ്

കോഴിക്കോട്: ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയ്‌ക്കെതിരെ ആറു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും പത്തു ദിവസമായി തുടരുന്ന ചരക്കുലോറി സമരം പിന്‍വലിച്ചു. ലോറി സംഘടനാ നേതാക്കള്‍, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി(ഐആര്‍ഡിഎ) അധികൃതരുമായി ഹൈദരാബാദില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വന്ന വന്‍ വര്‍ധന പിന്‍വലിക്കാമെന്ന ഐആര്‍ഡിഎ അധികൃതര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി.

പത്ത് ദിവസമായി തുടര്‍ന്നു വന്ന സമരം ശക്തമായതോടെ സംസ്ഥാനത്ത് പച്ചക്കറി, പലവ്യഞ്ജനങ്ങള്‍ക്ക് ക്ഷാമം നേരിട്ടു തുടങ്ങിയിരുന്നു. വിഷു ഈസ്റ്റര്‍ വിപണികളേയും സമരം ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു. ആഴ്ചകള്‍ക്കു മുമ്പേ ദൂരസ്ഥലങ്ങളിലേക്ക് സര്‍വീസ് പോയ ലോറികള്‍ക്ക് മടങ്ങിവരാന്‍ കഴിഞ്ഞ ദിവസം ചെറിയ തോതില്‍ ഇളവ് അനുവദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News